ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ജെനീലിയ ഡിസൂസ. വര്‍ഷങ്ങളായി സസ്യാഹാരിയായിരുന്ന താരം 37-ാം വയസിലാണ് വീഗന്‍ ജീവിതശൈലി പിന്തുടര്‍ന്നു തുടക്കുന്നത്. വീഗന്‍ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം പറയുന്നു. ഇറച്ചിയും മീനും മാത്രമല്ല, പാലും മുട്ടയും തേനുമുള്‍പ്പെടെ മൃഗ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഭക്ഷണക്രമത്തില്‍ നിന്നു ഒഴിവാക്കുന്നതാണ് വീഗന്‍ ഭക്ഷണക്രമം.
2017-ലാണ് പൂര്‍ണമായും വീഗന്‍ ജീവിത ശൈലിയിലേക്ക് മാറുന്നത്. പാലു ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉള്‍പ്പന്നങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വീഗന്‍ ജീവിതശൈലി പൊരുത്തപ്പെടാന്‍ പെട്ടെന്ന് സാധിച്ചുവെന്ന് വരില്ല, ഓരോത്തര്‍ക്കും അനുയോജ്യമായത് കണ്ടെത്തുകയും പൊരുത്തപ്പെടുകയും വേണമെന്ന് താരം പറയുന്നു.
മാത്രമല്ല, വീഗന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതാണ്. പ്രോട്ടീനിനായി താന്‍ കൂടുതലും കഴിക്കുന്നത് ടോഫു ആണെന്ന് ജെനീലിയ പറയുന്നു. അവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കൊഴുപ്പ് കുറവുമായിരിക്കും. കൂടാതെ കൊളസ്‌ട്രോളുമില്ല. ടോഫു, പനീര്‍ പോലെയല്ലെന്ന് വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ അവ പകം ചെയ്യുന്ന രീതിയാണ് പ്രധാനം. മാംസത്തിന് പകരം പ്രോട്ടീന്‍ ലഭ്യമാകുന്നതിന് ടോഫു ഉപയോഗിക്കാമെന്നും താരം പറയുന്നു.
അതുപോലെ കാര്‍ബോഹൈഡ്രേറ്റ് ഇല്ലത്ത ഭക്ഷണക്രമം എന്നത് വിചിത്രമാണ്. ഒരു പഴം കഴിച്ചാലും അതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടാവുമെന്നും ജെനീലിയ അഭിപ്രായപ്പെടുന്നു. തനിക്ക് പ്രത്യേക മെനുവുണ്ട്. ഒരു മാസത്തേക്കുള്ള ഭക്ഷണക്രമം നേരത്തെ ആസൂത്രണം ചെയ്തു വെക്കാറുണ്ടെന്നും താരം പറയുന്നു.