- Advertisement -Newspaper WordPress Theme
FOODഅറിയാം പുളിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

അറിയാം പുളിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുളിയെന്ന് നമുക്കറിയാം. എന്നാല്‍ പുളിയ്ക്ക് മാത്രമല്ല പുളിയിലയിലും നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍ ഫൈറ്റോകെമിക്കലുകള്‍ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ പരമ്പരാഗത വൈദ്യത്തില്‍ ഇത് ഉപയോഗിച്ച് വരുന്നു. വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മരുന്നാണ് വാളന്‍ പുലിയുടെ ഇല. ശക്തമായ ആന്റി ഓക്സിഡന്റ്സായ ഫ്‌ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ വീക്കം കുറയ്ക്കാനും സന്ധി വേദന, പേശി വേദന എന്നിവ അകറ്റാനും സഹായിക്കും. പുളിയിലയുടെ ശ്രദ്ധേയമായ മറ്റ് ചില ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍
ശക്തമായ ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് പുളിയില. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും കോശനാശത്തില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. കാന്‍സര്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നീ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.

ആന്റി മൈക്രോബയല്‍ പ്രവര്‍ത്തനം
പുളിയില സത്തില്‍ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഫാര്‍മകോഗ്‌നോസി മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. മുറിവുകള്‍, ചര്‍മ്മ അണുബാധകള്‍, ദഹനനാളത്തിലെ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഫലപ്രദമാണിത്.

മലേറിയ പ്രതിരോധിക്കും
പരമ്പരാഗതമായി മലേറിയ ചികിത്സിക്കാന്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് പുളിയില. പ്ലാസമോഡിയ, ഫാല്‍സിപാരം തുടങ്ങിയ പെണ്‍ കൊതുകുകള്‍ വഴി മലേറിയ പകരുന്നത് തടയാന്‍ ഇത് സഹായിക്കും.

ദഹനം മെച്ചപ്പെടുത്താന്‍
പുളിയില ദഹനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ വളരെയധികം സഹായിക്കും. വയറിളക്കം, മലബന്ധം, വയറുവേദന തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും പുളിയില ഗുണം ചെയ്യും.

ചര്‍മ്മ സംരക്ഷണം
മുഖക്കുരു, ചുണങ്ങ്, മുറിവുകള്‍ എന്നീ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുളിയില കുഴമ്പ് ഉപയോഗിക്കുന്നത് ഫലം ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme