in , , , , ,

ലൈഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കണം: ഡോ. പ്രവീണ്‍ റാണ

Share this story

തിരുവനന്തപുരം: ശാസ്ത്രീയമായ ഗവേഷണം നടത്തി ലോകത്തിലെ ജീവന്റെ നിലനില്‍പ്പിനാധാരമായ ജീവിതം സംരക്ഷിച്ച് ആരോഗ്യമുളള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് ലൈഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി (ജീവിത വൈദ്യശാസ്ത്രസര്‍വകലാശാല) ആരംഭിക്കണമെന്ന് സേഫ് ആന്‍ഡ് സ്‌ട്രോംഗ് ബിസിനസ് കണ്‍സള്‍ട്ടന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീണ്‍ റാണ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയിലൂടെ ശാസ്ത്രീയമായ ഗവേഷണം നടത്തി ലോകത്തിലെ ജീവന്റെ നിലനില്‍പിനാധാരമായ ജീവിതം സംരക്ഷിച്ച് ആരോഗ്യമുളള പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് പ്രധാനലക്ഷ്യമെന്ന് ഡോ. പ്രവീണ്‍ റാണ. ജീവന്‍ എന്ന അടിത്തറയിലാണ് ജീവിതം നില നില്‍ക്കുന്നത്. ജീവരെ ചികിത്സക്കുന്നതിനേക്കാള്‍ ജീവിതത്തെ ചികിത്സിക്കുന്നതിലാണ് കൂടുതല്‍ പ്രാധാന്യം ജീവനെക്കാള്‍ പ്രാധാന്യം ജീവിതത്തിനുണ്ട്. ജീവന്‍ വ്യക്തിയെ സംബന്ധിച്ചതാണ് എന്നാല്‍ ജീവിതം സമൂഹത്തെ തന്നെ മലീമസപ്പെടുത്തിയേക്കാം അതുകൊണ്ട് ജീവിതത്തിന് ശാസ്ത്രീയമായി ചികിത്സ നല്‍കേണ്ടത് ആവശ്യമാണ്. അതിനാണ് ലൈഫ് ഡോകടേഴ്‌സ് എന്ന ആശയമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുവശം ചരിഞ്ഞു കിടന്നാല്‍

ഡിജിറ്റല്‍ അടിമത്തവും കുട്ടികളിലെ ആത്മഹത്യയും