ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി പ്രധാനമാണ്. ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിനായി നിങ്ങളുടെ വേനൽക്കാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളെ നോക്കാം.
നാരങ്ങ
വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഓറഞ്ച്
വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പേരയ്ക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടാണ് പേരയ്ക്ക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
നെല്ലിക്ക
വിറ്റാമിന്‍ സിയുടെ ഉറവിടമാണ് നെല്ലിക്ക. നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ക്യാപ്സിക്കം
വിറ്റാമിന്‍ സി അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാപ്സിക്കം. ഇവ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
സ്ട്രോബെറി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
പപ്പായ
പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ സി ലഭിക്കാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
കിവി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. കിവിയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.