എത്ര പഴക്കമുണ്ടെങ്കിലും, ഉപയോഗശൂന്യമാണെങ്കിലും ചില വസ്തുക്കള്‍ നമുക്ക് പ്രിയപ്പെട്ടതായിക്കും. ചില മിഠായി കൂടുകള്‍, ഒഴിഞ്ഞ കുപ്പികള്‍ അങ്ങനെ പലതും. ഇതിന്റെ കൂടെ ചില സ്ത്രീകള്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത മറ്റൊരു സാധനമാണ് ചില മേക്കപ്പ് പീസുകള്‍. വൈകാരികമായ എന്തെങ്കിലും അടുപ്പമുള്ള സാധനങ്ങളായിരിക്കും ആളുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കുക. ചിലര്‍ ഇത്തരത്തില്‍ ഇഷ്ടപ്പെട്ട മേക്കപ്പ് സാധനങ്ങള്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ശേഷവും ഉപയോഗിക്കുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ചില ഫേസ് ക്രീമുകള്‍ ഡേറ്റ് കഴിഞ്ഞാലും ദേഹത്തോ കയ്യിലോ പുരട്ടിയാല്‍ കുഴപ്പമില്ല എന്ന ധാരണയിലാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇത് വിളിച്ചുവരുത്തുക. എന്നാല്‍ ചില മേക്കപ്പ് സാധനങ്ങള്‍ എക്‌സ്‌പെയറി ഡേറ്റ് കഴിയുന്നതിന് മുമ്പ് തന്നെ മോശമാവാന്‍ സാധ്യതയുണ്ട്.
എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കാലാവധി നിശ്ചയിക്കുന്നത് അവയിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കാലാവധി കഴിഞ്ഞ ക്രീമുകളിലെ ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ച് അതിനെ ഉപയോഗ ശൂന്യമാക്കാന്‍ സാധ്യതയുണ്ട്. ഇത്തരം കേടായ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ ചെറിയ സുഷിരങ്ങള്‍ അടയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് മുഖക്കുരു, ചുവന്ന തടിപ്പ്, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടാന്‍ കാരണമാകും.
ഏത് മേക്കപ്പ് ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് മുന്‍പും അതിന്റെ കാലാവധി പരിശോധിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ എന്ത് വന്നാലും ഉപയോഗിക്കാതിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ തന്നെ ബാധിച്ചേക്കും. കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ചില മേക്കപ്പ് സാധനങ്ങള്‍ മോശമാവാറുണ്ട് , ഇത്തരം മേക്കപ്പുകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
മോശമായ മേക്കപ്പ് എങ്ങനെ കണ്ടെത്താം
ചില സാധനങ്ങള്‍ കാലാവധി തീരും മുന്നേ പലവിധ കാരണങ്ങള്‍ക്കൊണ്ട് ഉപയോഗ ശൂന്യമാകാറുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു പുതിയ കുപ്പി ലിക്വിഡ് ഒരു നിറത്തില്‍ വെള്ളവും, അടി ഭാഗത്തായി മറ്റൊരു നിറത്തില്‍ ഫൗണ്ടേഷനും ഉണ്ടാകാറുള്ളത് ശ്രദ്ധിച്ചിട്ടില്ലെ. ഇത് ആ ലിക്വിഡ് കേടായി എന്ന് സൂചിപ്പിക്കുന്ന സിഗ്‌നലാണ്. കാലാവസ്ഥയുടെയും അത് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ താപനിലയും ഇതിന് കാരണമാകാറുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ആളുകള്‍ രണ്ട് പാളികളായിരിക്കുന്ന ദ്രാവകത്തെ കലക്കി ഒന്നാക്കി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കുപ്പിയിലേക്ക് ഒന്ന് കാര്യമായി ശ്രദ്ധിച്ചാല്‍ അതിന്റെ ടെക്സ്ചര്‍, മണം എന്നിവയില്‍ മാറ്റം വന്നതായി കാണാന്‍ കഴിയും. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് കേടുപാട് സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ലിപ്സ്റ്റിക്, മസ്‌കാര
ലിപ്സ്റ്റികുകള്‍ കേടാവുന്നത് അതിന്റെ മണത്തില്‍ നിന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ക്രയോണിന്റെ മണം എപ്പോള്‍ ലിപ്സ്റ്റികിന് വരുന്നോ പിന്നീട് അത് ഉപയോഗിക്കാന്‍ നല്ലതല്ല. മസ്‌കാര കേടാവുന്നത് വരെ കാത്ത് നില്‍ക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മൂന്ന് മുതല്‍ ആറ് മാസം വരെ മാത്രമാണ് ഒരു ട്യൂബ് മസ്‌കാര ഉപയോഗിക്കാവുന്ന പരമാവധി കാലാവധി. ഇത്തരം സാധനങ്ങള്‍ പണത്തിന്റെ ലാഭം നോക്കി ഉപയോഗിക്കുന്നത് കണ്ണിന്റെയും, ലിപ്സ്റ്റിക് വയറിലെത്തുന്നതോടെ ആമാശയത്തിന്റെയും ആരോഗ്യത്തെ ബാധിക്കുന്നു.
പൗഡറുകള്‍
പൗഡറുകളില്‍ വെള്ളമോ, എണ്ണയോ അടങ്ങിയിട്ടില്ലാത്തതിനാല്‍ അവ കുറച്ച് അധികം കാലത്തേക്ക് നീണ്ട് നില്‍ക്കുന്നു. പൗഡര്‍ ടിന്നുകള്‍ ഉപയോഗിച്ച ശേഷം കൃത്യമായി മൂടിവെക്കാന്‍ ശ്രദ്ധിക്കുക, കൂടാതെ അല്‍പ്പം വരണ്ട സ്ഥലങ്ങളില്‍ സൂക്ഷിക്കാനും ശ്രമിക്കുക.