പെരുംജീരകമിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പെരുംജീരകം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം രാവിലെ കുടിക്കാവുന്നതാണ്. ജീരകം ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. പല വിഭവങ്ങളിലും രുചിക്കും മണത്തിനും വേണ്ടി ജീരകം ചേര്‍ക്കാറുമുണ്ട്. ജീരകം ശരീരത്തെ തണുപ്പിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യും.
പെരുംജീരകത്തിന്റെ ഗുണങ്ങള്‍
പെരുംജീരകം ശരീരത്തിന് ബലവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഹൃദയാരോഗ്യത്തിനും പെരുംജീരകം നല്ലതാണ്. കൂടാതെ ആര്‍ത്തവ സമയത്ത് വേദന കുറയ്ക്കാനായും ഇത് ഉപയോഗിക്കുറുണ്ട്.
മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാലിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കാനും ജീരകം സഹായിക്കും. മലബന്ധം, ഗ്യാസ്, ഛര്‍ദ്ദി, ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുക, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ജീരകം പരിഹാരമാണ്. മനസ്സിനും ഊര്‍ജ്ജം പകരാനും കണ്ണുകള്‍ക്ക് ഉന്മേഷം നല്‍കാനും ജീരകം സഹായിക്കും. ജീരകം വായിലിട്ട് ചവയ്ക്കുന്നത് വായനാറ്റം കുറയ്ക്കാന്‍ സഹായിക്കും.