- Advertisement -Newspaper WordPress Theme
HEALTHഒരിക്കൽപ്പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്തവർ നിരവധി, കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

ഒരിക്കൽപ്പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്തവർ നിരവധി, കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

ജീവിതത്തിന്റെ പൂർണതയ്ക്ക് ലൈംഗികത അത്യാവശ്യമാണ്. അതില്ലാതൊരു ജീവിതം അസാദ്ധ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരിക്കലെങ്കിലും അത്തരത്തിലൊരു ബന്ധം ഉണ്ടാകാത്തവർ മാനസികമായോ, ശാരീരികമായോ എന്തെങ്കിലും പ്രശ്നമുളളവരായിരിക്കും എന്നാണ് ആരോഗ്യവിദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ ഈവക പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ജീവിതത്തിൽ ഒരിക്കൽപ്പോലും ലൈംഗികത ആസ്വദിക്കാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചെറുതല്ലാത്ത സംഖ്യയാണ് ഇവരുടേത്. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്രിട്ടൺ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ പുരുഷന്മാരെയാണ് പഠനവിധേയമാക്കിയത്. ( ബ്രിട്ടനിൽ നിന്ന് 4,00,000 പേരും ഓസ്ട്രേലിയയിൽ നിന്ന് 13,500 പേരും). ബ്രിട്ടണിൽ നിന്നുള്ളവരിൽ 4,000 പേരോളമാണ് ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തത്. അത്തരക്കാരായ ഓസ്ട്രേലിയക്കാരുടെ എണ്ണവും കുറവല്ല. എന്നാൽ ഇത്തരമൊരു അവസ്ഥയ്ക്കുള്ള ശരിയായ കാരണം എന്താണെന്ന് പഠനം പറയുന്നില്ല.

വരുമാന അസമത്വം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയെല്ലാം ഇതിന് കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഒരിക്കൽപ്പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത വ്യക്തികൾ ഉന്നത വിദ്യാഭ്യാസമുള്ളവരും ലഹരിയോട് തീരെ താല്പര്യമില്ലാത്തവരുമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരുവസ്തുത. ശാരീരികമായ പ്രശ്നങ്ങളും ഇവർക്കില്ല. എന്നാൽ ഇത്തരക്കാരിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമപ്രായക്കാരെ അപേക്ഷിച്ച് ഉയർന്ന ഏകാന്തത, അസന്തുഷ്ടി, അസ്വസ്ഥത എന്നിവ ഉള്ളതായി കണ്ടെത്തി. പല പ്രശ്നങ്ങളുടെയും മറുമരുന്നായ സെക്സിന്റെ അഭാവമായിരിക്കാം ഇതിന് കാരണമെന്നാണ് കരുതുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme