in , , , , , ,

പുതിയ വില്ലനാകുന്നു മാര്‍ബര്‍ഗ് വൈറസ്

Share this story

കൊറോണയുടെ ഭീതി കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ അതിഭീകരമായ മറ്റൊരു വൈറസ് ബാധയുടെ ഭീഷണി നമ്മുടെ മനസമാധാനം കെടുത്താനായി വന്നിരിക്കുന്നു. ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ഘാനയില്‍ നിന്നാണ് പുതിയ വാര്‍ത്ത. മാരകമായ എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ബാധ മൂലമുളള മരണ നിരക്ക് 90 ശതമാനത്തോളമാ കടുത്ത തലവേദന, പനി, വയറിളക്കം, വയറുവേദന, ഛര്‍ദി എന്നിവയൊക്കെയാണ് അണുബാധയുടെ ലക്ഷണങ്ങള്‍. തുടര്‍ന്ന് ഉളളിലും തൊലിക്കടിയിലും രക്തസ്രാവം, മൂക്ക്, കണ്ണുകള്‍, മോണ, യോനി എന്നിവിടങ്ങളില്‍ നിന്നുളള രക്തസ്രാവം എന്നിവ ഉണ്ടാകാം കണ്ണുകള്‍ കുഴിഞ്ഞിരിക്കും മുഖത്ത് പ്രത്യേക വികാരങ്ങളൊന്നുമില്ലാത്ത ഒരു പ്രേതാവസ്ഥ (Ghost like appearance ) രോഗിയില്‍ കണ്ടേക്കാം പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയതെങ്കിലും മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കും രക്തവും മറ്റു ശാരീരികത സ്രവങ്ങളും വഴി ഈ വൈറസ് പടര്‍ന്നേക്കാം. രോഗി സ്പര്‍ശിച്ച പ്രതലങ്ങളിലൂടെയും രോഗവ്യാപനുമുണ്ടാകാം ഈ വൈറസ് ബാധയ്ക്ക് നാളിതുവരെ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്തത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പ്രമേഹം തടയാന്‍ കുത്തിവയ്പ്

കുട്ടികളിലെ പ്രമേഹം തുടക്കത്തില്‍ അറിയാന്‍ വഴിയുണ്ട്