വിവാഹം രണ്ട് വ്യക്തികളുടെ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ കൂടി ഒത്തുചേരലാണ്. എന്നാൽ, ഒന്നിച്ച് ജീവിക്കേണ്ടത് വിവാഹം കഴിക്കുന്ന രണ്ടുപേർ ആയതിനാൽത്തന്നെ ചില കാര്യങ്ങൾ ആദ്യമേ ചോദിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വർഷങ്ങളുടെ പ്രണയബന്ധം പോലും വിവാഹത്തിലെത്തുമ്പോൾ ഡിവോഴ്‌സിലേക്ക് നീങ്ങുന്നത് ഈ ചർച്ച നടത്താത്തതുകൊണ്ടാണ്. അതിനാൽ, വിവാഹത്തിന് മുമ്പ് നിർബന്ധമായും ചോദിച്ചിരിക്കേണ്ട ആ ചോദ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പണം
ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പണം. ഇതേക്കുറിച്ച് വിവാഹിതരാകാൻ പോകുന്നവർ നേരത്തേ സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളിയാകാൻ പോകുന്ന വ്യക്തിയുടെ ശമ്പളം, സേവിംഗ്‌സ് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ വേണം. കടങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ചും ചോദിച്ച് മനസിലാക്കണം. ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പല പ്രശ്‌നങ്ങളും ഒഴിവാക്കാൻ ഇതിലൂടെ ഇരുവർക്കും സാധിക്കും.മാത്രമല്ല, ഭാവിയിൽ വീട്ട്‌വാടക, ലോണുകൾ, സാധനങ്ങൾ വാങ്ങുക എന്നീ കാര്യങ്ങൾക്ക് എങ്ങനെയാണ് പണം ചെലവാക്കേണ്ടത്. ഇതിനായി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങേണ്ട ആവശ്യമുണ്ടോ എന്നെല്ലാം ചോദിച്ച് മനസിലാക്കുക. ചെലവുകൾ രണ്ടുപേരും തുല്യമായി നോക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന് സഹായിക്കും.കുട്ടികൾഭാവിയിൽ
കുട്ടികൾ
വേണമോ വേണ്ടയോ എന്ന കാര്യം നേരത്തേ തന്നെ ചോദിച്ച് മനസിലാക്കുക. വളരെയേറെ പ്രധാനപ്പെട്ട ചോദ്യമാണിത്. മാത്രമല്ല, ഒരു കുട്ടിയായ ശേഷം ജോലി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നുമുള്ള കാര്യത്തിൽ നേരത്തേ വ്യക്തത വരുത്തണം. ജോലി ഉപേക്ഷിക്കാൻ ആഗ്രഹമില്ലാത്തവരാണ് ഇന്ന് ഭൂരിഭാഗവും. അതിനാൽ ഈ ചോദ്യം പ്രധാനമാണ്.