- Advertisement -Newspaper WordPress Theme
Environmentചുവപ്പണിഞ്ഞ സുന്ദരൻ; അറിയാം ചില ചൊവ്വ വിശേഷങ്ങൾ

ചുവപ്പണിഞ്ഞ സുന്ദരൻ; അറിയാം ചില ചൊവ്വ വിശേഷങ്ങൾ

ആകാശ നിരീക്ഷകരുടെ കണ്ണുകളെ ചൊവ്വയെന്ന ചുവന്ന ഗ്രഹത്തിന്റെ തിളക്കം ആകര്‍ഷിച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ഗ്രഹങ്ങളില്‍ ചൊവ്വ എപ്പോഴും വ്യത്യസ്തമാണ്. ചൊവ്വയിലെ കാണാകാഴ്ചകള്‍ ഇപ്പോഴും വിചിത്രമായി തുടരുകയാണ്. ശക്തമായ പൊടിക്കാറ്റുകള്‍, വരണ്ട താഴ്‌വരകള്‍, മഞ്ഞുമൂടിയ കാറ്റുകള്‍ അങ്ങനെ പലതും ചൊവ്വയുടെ നിഗൂഡത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

മാറുന്ന ദൂരം

ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലുള്ള ദൂരം ഒരുപോലെയല്ല. രണ്ട് ഗ്രഹങ്ങളും സൂര്യന് ചുറ്റും വിശാലമായ ഓവല്‍ ആകൃതിയിലുള്ള പാതകളിലൂടെ സഞ്ചരിക്കുന്നു. ആ പാതകളില്‍ അവയുടെ സ്ഥാനം എവിടെയാണ് എന്നതിനെ ആശ്രയിച്ച് ഗ്രഹങ്ങള്‍ കൂടുതല്‍ അടുക്കുകയോ അകലുകയോ ചെയ്യുന്നു. മിക്കപ്പോഴും ചൊവ്വ സൂര്യനില്‍ നിന്ന് ഏകദേശം 227 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ്. എന്നാല്‍ ചിലപ്പോള്‍ ആ ദൂരം ഏകദേശം 54 ദശലക്ഷം കിലോമീറ്ററായി ചുരുങ്ങാം.

ചൊവ്വയിലേക്കുളള യാത്രാ സമയം

ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കുള്ള യാത്രാ സമയം എത്ര എന്നതിന് ഇന്നും കൃത്യമായ ഉത്തരമില്ല. അത് പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതായത് ബഹിരാകാശ പേടകത്തിന്റെ വേഗത, വിക്ഷേപണ ജാലകം, തിരഞ്ഞെടുത്ത വഴി എന്നിങ്ങനെ. സാധാരണയായി ചൊവ്വയിലെത്താന്‍ ആറ് മുതല്‍ ഒന്‍പത് മാസം വരെയെടുക്കും. എന്നാല്‍ 1969ല്‍ നടന്ന ദൗത്യമായ ‘മാരിനര്‍ 7′(Mariner 7) വെറും 128 ദിവസങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലെത്തിയിരുന്നു.

ചൊവ്വയുടെ ഉപഗ്രഹങ്ങള്‍

ഭൂമിക്ക് ചന്ദ്രനെന്ന പോലെ ചൊവ്വക്കുമുണ്ട് ഗ്രഹങ്ങൾ. ഫോബോസും ഡീമോസും എന്ന പേരില്‍ ചൊവ്വയ്ക്ക് രണ്ട് ചെറിയ ഉപഗ്രഹങ്ങളുണ്ട്. അവ ചെറുതും കൂടുതല്‍ പരുക്കനായതും ക്രമരഹിത ആകൃതിയില്‍ ഉള്ളതുമാണ്. ഫോബോസിന് ഏകദേശം 11 കിലോമീറ്റര്‍ വ്യാസമുണ്ട്. അതേസമയം ഡീമോസിന് 6 കിലോമീറ്റര്‍ വീതിയാണുളളത്.

ചൊവ്വയിലെ ഒരു ദിവസത്തെ സമയം

ചൊവ്വയിലെ സമയം അതായത് ‘സോള്‍’ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ദിവസം 24 മണിക്കൂര്‍ 39 മിനിറ്റ് 35 സെക്കന്റ് നീണ്ടുനില്‍ക്കും. അത് ഭൂമിയിലെ ഒരു ദിവസത്തെക്കാള്‍ അല്‍പ്പം കൂടുതലാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme