120 വര്‍ഷത്തിനുശേഷമുള്ള ഏറ്റവും ചൂടേറിയ വര്‍ഷങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ 2020 -എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 1901 -ശേഷം അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ട എട്ടുവര്ഷങ്ങളിലൊന്നായി ഇക്കഴിഞ്ഞ 2020-ഉം മാറിയെന്നാണ് റിപ്പോര്‍ട്ട്. 2017-ആയിരുന്നു ഇത്തരത്തില്‍ ഉള്‍പ്പെട്ട തൊട്ടുമുമ്പത്തെ ചൂടു കൂടുതല്‍ അനുഭപ്പെട്ട വര്‍ഷം.
2009, 2010, 2015, 2016, 2017 എന്നിവയാണ് ഏറ്റവും ചൂടേറിയ മറ്റ് അഞ്ചുവര്‍ഷങ്ങളില്‍ പെടുന്നത്. 1901 ന് ശേഷമുള്ള 15 ചൂടുള്ള വര്‍ഷങ്ങളില്‍ 12 എണ്ണവും കഴിഞ്ഞ 15 വര്ഷത്തിനിടയിലാണെന്നതാണ് വസ്തുത. ആഗോള കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയിലെ പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം അന്തരീക്ഷ താപനിലയെ ബാധിക്കുകയാണ്. തുടര്‍വര്‍ഷങ്ങളില്‍ അന്തരീക്ഷതാപനില ഉയരുമെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
വ്യാപകമായ വനനശീകരണവും വികസനപ്രവര്‍ത്തനങ്ങളുമാണ് ചൂടുകൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളിലെ അന്തരീക്ഷമലിനീകരണവും രൂഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍വര്‍ഷങ്ങള്‍ ‘തണുക്കാനുള്ള’ സാധ്യതയും വിരളമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്നും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്കുന്നു.