എത്രയോ വര്‍ഷങ്ങളായി ആയുര്‍വേദത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുരിങ്ങ. ഏതാണ്ട് 300 ഓളം രോഗങ്ങള്‍ക്ക് ഔഷധമായ മുരിങ്ങയെ അത്ഭുതവൃക്ഷം എന്നാണ് വിളിക്കുന്നത്.
മുടികൊഴിച്ചില്‍, മുഖക്കുരു, വിളര്‍ച്ച, വൈറ്റമിന്‍ കുറവ്, പ്രതിരോധശേഷികുറവ്, സന്ധിവാതം, ചുമ, ആസ്മ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്. ഇതൊരു ഒറ്റമൂലിയാണ്. ആന്റിബയോട്ടിക്, വേദനസംഹാരി, ആന്റി ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-ഡയബറ്റിക്, ആന്റിവൈറല്‍, ആന്റിഫംഗല്‍, ആന്റി-ഏജിംഗ് എന്നീ നിലകളിലെല്ലാം ഇവ പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുന്നു. കരളിലെയും വൃക്കയിലെയും വിഷാംശം നീക്കാന്‍ സഹായിക്കുന്നു.രക്തം ശുദ്ധീകരിക്കുന്നു, ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ, മാനസികാവസ്ഥ എന്നിവ കുറയ്ക്കുന്നു. തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ ഉത്പാദനം ഉത്തേജിപ്പിക്കുന്നു.
വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 1 (തയാമിന്‍), ബി 2 (റൈബോഫ്‌ലേവിന്‍), ബി 3 (നിയാസിന്‍), B-6, ഫോളേറ്റ്, അസ്‌കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി), കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് പോലുള്ള ആരോഗ്യകരമായ നിരവധി സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയുടെ പോഷകമൂല്യങ്ങള്‍ അറിഞ്ഞാല്‍, ഇത് ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനാവില്ല.
ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും പ്രയോജനകരമാണ്, പക്ഷേ അതിന്റെ ഇലകള്‍ ഏറ്റവും ശക്തമാണ്. പാചകത്തില്‍ പുതിയ മുരിങ്ങയിലയും സൂപ്പിനും കറിക്കും അതിന്റെ കായ്കളും അതിന്റെ ഉണങ്ങിയ ഇലകളുടെ പൊടിയും ഉപയോഗിക്കാം.
മുരിങ്ങയുടെ ഇലയും കായ്കളുമടക്കം എല്ലാ ഭാഗങ്ങളും പ്രയോജനകരമാണ്. എന്നിരുന്നാലും ഇലകളാണ് ഏറ്റവും മികച്ച ആരോഗ്യഗുണം തരുന്നത്. ഭക്ഷണം തയ്യാറാക്കുമ്പോള്‍ സൂപ്പിലും കറിയിലും തോരനുമൊക്കെയായി മുരിങ്ങയില ഉപയോഗിക്കാം. മുരിങ്ങയുടെ ഇല ഉണക്കിപൊടിച്ചും ഉപയോഗിക്കാറുണ്ട്. മുരിങ്ങപ്പൊടി ചപ്പാത്തിയിലോ, പാന്‍കേക്കിലോ, സ്മൂത്തിയിലോ, എനര്‍ജി ഡ്രിങ്കിലോ, പരിപ്പുകറിയിലോ ഒക്കെ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. മുരിങ്ങക്കായ തിളപ്പിച്ച് സൂപ്പ് വച്ച് കുടിക്കുന്നതും സന്ധിവേദന പോലുള്ള അസുഖങ്ങള്‍ക്ക് ആശ്വാസം നല്‍കും.