യൂറിക് ആസിഡ് മൂലം പലതരം ആരോഗ്യ ബുദ്ധിമുട്ടുകളാണ് നിങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ പേശികളിൽ വീക്കം ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സാധിക്കും. പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറികൾ എന്നും ഡയറ്റിൽ ഉൾപ്പെടുത്തൂ.
1.വെള്ളരി
ഇതിൽ ജലാംശം കൂടുതലാണ്. ഇത് മൂത്രത്തിലൂടെ യൂറിക് ആസിഡിനെ പുറന്തള്ളാൻ സഹായിക്കും. കൂടാതെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ വൃക്കകളേയും ഇത് സഹായിക്കുന്നു. സാലഡിൽ ചേർത്തോ ജ്യൂസായോ ഇത് കുടിക്കാവുന്നതാണ്.
2. ക്യാരറ്റ്
ക്യാരറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. മെറ്റബോളിസത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നു ഇത് സഹായിക്കുന്നു. സാലഡിൽ ഇട്ടോ അല്ലാതെയോ ക്യാരറ്റ് കഴിക്കാവുന്നതാണ്. ഇതിന് യൂറിക് ആസിഡിനെ പുറന്തള്ളാൻ സാധിക്കും. കൂടാതെ ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
3. തക്കാളി
വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് തക്കാളി. ഇത് യൂറിക് ആസിഡിനെ പുറന്തള്ളാൻ സഹായിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും തക്കാളി കഴിക്കുന്നത് നല്ലതാണ്. ദിവസവും തക്കാളി കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തേയും ശരീര ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
4. പാവയ്ക്ക
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പാവയ്ക്ക യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ജ്യൂസായോ വേവിച്ചോ ഇത് കഴിക്കാവുന്നതാണ്. പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളം ഉള്ളതിനാൽ തന്നെ യൂറിക് ആസിഡിനെ കുറയ്ക്കാൻ ഇതിന് കഴിയും.
5. ക്യാപ്‌സിക്കം
ഇതിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഉന്മേഷം പകരുന്നതിനൊപ്പം യൂറിക് ആസിഡിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ വീക്കം, സന്ധിവേദന എന്നിവ ലഘൂകരിക്കാനും ക്യാപ്‌സിക്കം കഴിക്കുന്നത് നല്ലതാണ്.




