മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ പലരിലും കണ്ട് വരുന്ന ചര്‍മ്മ പ്രശ്‌നങ്ങളാണ്. ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ചര്‍മ്മ പ്രശ്‌നങ്ങള്‍ എളുപ്പം അകറ്റുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത ഫേസ് പാക്കുകളാണ് പരിചയപ്പെടാന്‍ പോകുന്നത്.
ഒന്ന്
രണ്ട് സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തേന്‍, അര കപ്പ് ബൂബെറിയുടെ പേസ്റ്റ് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
രണ്ട്
മൂന്ന് സ്പൂണ്‍ മഞ്ഞള്‍ പൊടി, നാല് സ്പൂണ്‍ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖം സുന്ദരമാക്കാന്‍ മികച്ചതാണ് ഈ പാക്ക്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന സംയുക്തം നിറം നല്‍കാന്‍ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഹൈപ്പര്‍പിഗ്മെന്റേഷന്‍, ചുവപ്പ് എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നു.
മൂന്ന്
രണ്ട് സ്പൂണ്‍ തക്കാളി പേസ്റ്റും അല്‍പം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
നാല്
രണ്ട് സ്പൂണ്‍ പപ്പായ പേസ്റ്റും അല്‍പം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകുക.