- Advertisement -Newspaper WordPress Theme
HEALTHസോറിയാസിസ്, എക്‌സിമ എന്നിവയ്ക്ക് പ്രകൃതി ചികിത്സ

സോറിയാസിസ്, എക്‌സിമ എന്നിവയ്ക്ക് പ്രകൃതി ചികിത്സ

  • സോറിയാസിസ്: ചർമ്മത്തിൽ ചെതുമ്പൽ പോലെ ശരീരത്തിൽ നിന്നും പൊടി ഇളകുന്നതും, തൊലി ഇളകി പോകുന്നതും, കുമിള നിറഞ്ഞതും, ചുവന്ന പാടുകൾ, ശരീരമാസകലം പലപ്പോഴും വീക്കം, ശരീരമാസകലം അസഹ്യമായ ചൊറിച്ചിൽ എന്നിവയോടുകൂടിയ വിട്ടുമാറാത്ത ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് ആണ് സോറിയാസിസ്.
  • എക്‌സിമ (അറ്റോപിക് ഡെർമറ്റൈറ്റിസ്): ശരീരത്തിൽ അവിടവിടയായി വരണ്ടതും, കറുത്തതും, തോടോടുകൂടിയതും ഈ ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിലും, വീക്കം സംഭവിച്ചതുമായ ചർമ്മം, പലപ്പോഴും ചുവപ്പ്, കറുപ്പ് എന്നിവയോടുകൂടിയ ഒരു വിട്ടുമാറാത്ത ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് ആണ് എക്സിമ
    ഇത് എങ്ങനെ സംഭവിക്കുന്നു?
    സോറിയാസിസിന്റെയും എക്‌സിമയുടെയും കൃത്യമായ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്, പക്ഷേ നിരവധി ഘടകങ്ങൾ കാരണമാകും.
    -പാരമ്പര്യം,
    ‘സ്ഥിരം വിരുദ്ധാഹാരം
    ‘ചില ഇംഗ്ലീഷ് , ആയൂർവ്വേദ മരുന്നുകളുടെ ഉപയോഗം-
    ‘ ചർമ്മത്തിൻ്റെ അമിതമായ രോഗപ്രതിരോധ സംവിധാനം
    ചിലതരം സോപ്പുകൾ, ഡിറ്റജെൻ്റുകൾ,
    ‘അലർജി , സോറിയാസിസ്, എക്സിമ എന്നിവയ്ക്ക് കാരണമാകും.
    -BP, ടെൻഷൻ, സ്ഥിരം മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ അണുബാധകൾ, അതിന് ഉപയോഗിക്കുന്ന മരുന്നുകൾ അലർജികൾക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ , ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന മരുന്നുകൾ, ഇൻഹേലറുകൾ,എന്നിവ രോഗം വരുത്തുകയോ രോഗം ഉള്ളവരെ വഷളാക്കുകയോ ചെയ്യാം.
  • ചർമ്മത്തിലെ വൈകല്യം: ചർമ്മത്തിൽ നിന്നും സ്വാഭാവികമായി പുറം തള്ളേണ്ട വിസർജന പ്രവർത്തനം തകരാറിലാകുന്നത് ചൊറിച്ചിലും നീരും ഉണ്ടാക്കുന്നതിന് കാരണമാണ്.,
    ഇത് എങ്ങനെ ചികിത്സിക്കണം?
    രോഗത്തിന്റെ തീവ്രതയെയും കാലപ്പഴക്കത്തെയും ആശ്രയിച്ച് ചികിത്സാ കൾ വ്യത്യാസപ്പെടുന്നു:
    ആലോപ്പതി ചികിൽസ*
  • ടോപ്പിക്കൽ കോർട്ടികോസ്റ്റീറോയിഡുകൾ: വീക്കം കുറയ്ക്കുകയും രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുകയും ചെയ്യുന്നു.
  • ടോപ്പിക്കൽ ഇമ്മ്യൂണോമോഡുലേറ്ററുകൾ: വീക്കം കുറയ്ക്കുന്നതിന് രോഗപ്രതിരോധ പ്രവർത്തനത്തിന്
  • ഫോട്ടോതെറാപ്പി: പ്രകാശത്തിന്റെ പ്രത്യേക തരംഗദൈർഘ്യങ്ങളിലേക്ക് എക്സ്പോഷർ ചെയ്യുന്നത് വീക്കം കുറയ്ക്കാനും ചർമ്മകോശ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കും.
  • സിസ്റ്റമിക് മരുന്നുകൾ: രോഗപ്രതിരോധ സംവിധാനത്തെ ക്രമപ്പെടുത്തുന്ന ഓറൽ അല്ലെങ്കിൽ ഇൻജക്ഷൻ മരുന്നുകൾ.
  • ആസ്മയെ അലോപ്പതി മരുന്നുകൾ ഉപയോഗിച്ച് അടിച്ചമർത്തുന്നത് സോറിയാസിസ് ന് കാരണമാണ്. സോറിയാസിസിന് മരുന്നു ഉപയോഗിച്ചാൽ ആസ്മക്കും കാരണമാണ്.

– പ്രകൃതി ചികിൽസാ സമീപനം

  • ജീവിതശൈലി മാറ്റങ്ങൾ: മോയ്സ്ചറൈസിംഗ് ക്രീമുകൾ, സോപ്പുകൾ, പൗഡറുകൾ, കൺമഷികൾ, ഇവ ഒഴിവാക്കുക , Bp നിയന്ത്രിക്കുക.
    ‘വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക. ടെൻഷൻ ഫ്രീ ആക്കുക.- എന്നിവ രോഗത്തിൻ്റെ തീവ്രത ലഘൂകരിക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട *കാര്യങ്ങൾ

  • ധാന്യാഹാരം മിതപ്പെടുത്തുക., പ്രോട്ടീൻ ഭക്ഷണം കുറക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. ശരീരഭാരത്തിനനുസരിച്ച് വ്യായാമം ചെയ്യുക.8 മണിക്കൂർ നിർബന്ധമായും രാത്രി ഉറങ്ങുക ഇത് രോഗം കുറയാൻ സഹായിക്കും.
  • കരിച്ചതും പൊരിച്ചതും, പഴകിയതുമായ ഭക്ഷണങ്ങൾ ,പാം ഓയിൽ, ഇറച്ചി ,മീൻ, മുട്ട എന്നിവ രോഗം ഭേദമാകുന്നത് വരെ ഒഴിവാക്കുന്നതും, ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും രോഗം നിയന്ത്രിക്കുന്നതിന് സഹായിച്ചേക്കാം.
  • വിരുദ്ധാഹാരങ്ങൾ പാടെ ഒഴിവാക്കുക.
  • സ്ട്രെസ് മാനേജ്മെന്റ്: ധ്യാനം, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസനം പോലുള്ള സാങ്കേതിക വിദ്യകൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
  • രാവിലത്തെയും വൈകിട്ടത്തേയും ഇ്ളം വെയിൽ കൊള്ളുക, ഒലിവ് ഓയിൽ , ഉരുക്ക് വെളിച്ചെണ്ണ, തേങ്ങ അരച്ച് കുഴമ്പ് രൂപത്തിലാക്കി ദേഹമാസകലം പുരട്ടുന്നതും രോഗത്തിൻ്റെ തീവ്രത കുറക്കും.
  • രാത്രി ഭക്ഷണം പഴങ്ങളും, നാളികേരവും, ഗ്രീൻ സലാഡും മാത്രം കഴിക്കുക. എന്നാൽ മറ്റ് അണ്ടി വർഗ്ഗങ്ങൾ രോഗം മാറുന്നത് വരെ ഒഴിവാക്കണം’
  • ചില തരം ഫുഡ് സപ്ലി മെൻ്റുകൾ ഉപയോഗിക്കുന്നത് രോഗം ഭേദമാകാനുള്ള സമയം കുറക്കും.
    വ്യക്തിഗത ഉപദേശത്തിനും ചികിത്സയ്ക്കും ഒരു പ്രശസ്തനായ പ്രകൃതി ചികിൽസകൻ്റെ സേവനം ഉറപ്പാക്കണം.
    Dr Nissamudeen.A
    (Senior Naturopath govt of India)
    Navajeevan Naturopathy Hospital “NSP Nagar114,pattom PO, kesavadasapuram,Tvm 695004
    Ph 9446702365/9633387908

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme