- Advertisement -Newspaper WordPress Theme
HEALTHപുലയനാര്‍കോട്ട ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഡയാലിസിസ് യൂനിറ്റ്

പുലയനാര്‍കോട്ട ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഡയാലിസിസ് യൂനിറ്റ്

1.23 കോടിയുടെ ഭരണാനുമതി

പുലയനാര്‍കോട്ട ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഹീമോ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനു മതി അഞ്ച് കിടക്കകളുളള അത്യാധുനിക സംവിധാനങ്ങളോടെയുളള ഡയാലിസിസ് യൂനിറ്റാണ് സജ്ജമാക്കുന്നത്.

വൃക്കരോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നത്. ഓരേസമയം അഞ്ച് രോഗികള്‍ക്ക് വരെ ഡയാലിസിസ് ചെയ്യാനുളള സംവിധാനമുണ്ടാകും. ഇന്‍സറ്റിറ്റിയൂട്ടിലെ ഐ പി ബ്ലോക്കിലാണ് ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുക എത്രയും വേഗം ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം വൃക്കരോഗികളുടെ എണ്ണം കുടിയതിനെ തുടര്‍ന്ന സംസ്ഥാന ആരോഗ്യവകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പാക്കിവരുന്നു ആരോഗ്യവകുപ്പിന് കീഴിലുളള 98 ആശുപത്രികള്‍ വഴിയും മെഡിക്കല്‍ കോളജുകള്‍ വഴിയും ഡയാലിസിസ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഡയാലിസിസ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് കുടുതല്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നുതിനും ഷിഫ്റ്റുകളുടെ എണ്ണം കുട്ടുന്നതിനും ശ്രമിച്ചുവരുകയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme