തിരുവനന്തപുരം: ഞായറാഴ്ച രാത്രി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തില്‍ കിടത്തിയിരുന്ന സുരേഷ് കുമാര്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്ക് മൃതസഞ്ജീവനിയില്‍ നിന്നും വൃക്ക അനുവദിച്ചതിനെ തുടര്‍ന്ന് സ്വീകര്‍ത്താക്കള്‍ ആയി 6 രോഗികളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ തിരഞ്ഞെടുത്തിരുന്നു.
ഇതനുസരിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ തന്നെ സുരേഷ് കുമാറിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ഉച്ചയോടെ വൃക്ക വച്ചു പിടിപ്പിക്കുന്നതിന് അവരെ തിരഞ്ഞെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ബിന്ദുവാണ് സുരേഷ്‌കുമാറിന്റെ ഭാര്യ. അപര്‍ണ, അഞ്ജന എന്നിവര്‍ മക്കളും അച്ചു, ഗൗരിശങ്കര്‍ എന്നിവര്‍ മരുമക്കളും ആണ്.