- Advertisement -Newspaper WordPress Theme
HEALTHപനിയും ജലദോഷവും വരില്ല; ചോളം മതി

പനിയും ജലദോഷവും വരില്ല; ചോളം മതി

മഴക്കാലത്ത് ഒരു ചെറുകടിക്കൊപ്പം കട്ടന്‍ കുടിച്ച് സൊറപറഞ്ഞിരിക്കുന്നതാണ് പലരുടെയും പ്രിയപ്പെട്ട നേരമ്പോക്ക്. പക്ഷെ ഇഷ്ടങ്ങളുടെ പുറകെ പോകുമ്പോഴും ആരോഗ്യക്കാര്യം മറക്കരുത്. മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചോളം (Corn). അവശ്യ പോഷകങ്ങളായ വിറ്റാറ്മിന്‍ ഡി, മഗ്‌നീഷ്യം, പൊട്ടാസ്യം ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം.

ഇത് മഴക്കാലത്ത് ദുര്‍ബലമാകാവുന്ന പ്രതിരോധശേഷിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ഗര്‍ഭിണികള്‍ക്ക് ഇത് ബസ്റ്റാണ്. ഗര്‍ഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാന്‍ ഇത് സഹായിക്കും. രോഗപ്രതിരോധം മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ചോളത്തിലടങ്ങിയ പോഷകങ്ങള്‍ സഹായിക്കും. ചോളത്തില്‍ ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ഉദരരോഗരോഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതില്‍ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം.

ചോളത്തില്‍ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാല്‍ ചോളം കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോള്‍ പെട്ടെന്നു തന്നെ ഊര്‍ജം പ്രദാനം ചെയ്യും. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും. പ്രത്യേകിച്ച് വിറ്റാമിന്‍ സി ചര്‍മം പെട്ടെന്ന് പ്രായം ആകുന്നത് തടയാന്‍ സഹായിക്കുന്നു.

ആന്റി-ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പൊരുതി കോശങ്ങള്‍ നശിക്കുന്നത് തടയും. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നിവ ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്‌സീകരണ നാശത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് തിമിരം, മക്യുലാര്‍ ഡീജനറേഷന്‍ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി, സീലിയാക് ഡിസീസ് രോഗമുള്ളവര്‍ക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme