പുരികത്തിനു കട്ടി വയ്ക്കാൻ പല രീതികളും ഉണ്ടെങ്കിലും എപ്പോഴും സുരക്ഷിതം വീട്ടിൽ ലഭ്യമായ വസ്തുക്കൾ വെച്ചുള്ള പൊടിക്കൈകളാണ്. അത് എങ്ങനെയൊക്കെ ചെയ്യാമെന്നു നോക്കാം.
വെളിച്ചെണ്ണ : ദിവസവും രാത്രിയില്‍ പുരികത്തില്‍ വെളിച്ചെണ്ണ പുരട്ടി ചെറുതായി മസാജ് ചെയ്യുക. വെളിച്ചെണ്ണയിലെ പോഷകങ്ങള്‍ രോമവളര്‍ച്ച ത്വരിതപ്പെടുത്തും.
കറ്റാര്‍വാഴ ജെല്‍ : ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ പുരികത്തില്‍ പുരട്ടുന്നത് പുരികത്തിന് തിളക്കവും കട്ടിയും നല്‍കും. ഇത് പുരികം മൃദുവായിരിക്കാനും സഹായിക്കും.
ഒലീവ് ഓയില്‍ : ഒലീവ് ഓയില്‍ പുരികത്തില്‍ പുരട്ടുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും പുരികം കൂടുതല്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുകയും ചെയ്യും.
സവാള നീര് : സവാള നീര് പുരികത്തില്‍ പുരട്ടുന്നത് അല്‍പം ബുദ്ധിമുട്ടാണെങ്കിലും, ഇതിലടങ്ങിയ സള്‍ഫര്‍ രോമവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പുരട്ടിയ ശേഷം 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.