- Advertisement -Newspaper WordPress Theme
FOODഅരിപ്പൊടിയൊന്നും വേണ്ട; മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ അച്ചപ്പം വറുത്തെടുക്കാം

അരിപ്പൊടിയൊന്നും വേണ്ട; മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ അച്ചപ്പം വറുത്തെടുക്കാം

അച്ചപ്പം ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ്. വീട്ടിൽ എന്ത് വിശേഷം നടന്നാലും അച്ചപ്പം ഒരു പ്രധാന പലഹാരമായി മുന്നിൽ തന്നെ കാണും. സാധാരണയായി അരി കുതിർത്ത് അരച്ച് തേങ്ങാപ്പാൽ ചേർത്താണ് അച്ചപ്പം ഉണ്ടാക്കുന്നത്. ഇത് പെട്ടെന്ന് ഉണ്ടാക്കാൻ പാടാണ്. എന്നാൽ വളരെ എളുപ്പത്തിലും അതേ രുചിയിലും ഇൻസ്റ്റന്റായി അച്ചപ്പം ഉണ്ടാക്കിയാലോ? അത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മെെദ – ഒന്നര കപ്പ്

മുട്ട – രണ്ട്

പഞ്ചസാര – അര കപ്പ്

എള്ള് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് മുട്ട, അര കപ്പ് പഞ്ചസാര, മൂന്ന് ഏലക്ക പൊടിച്ചത്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. മുട്ടയിൽ പഞ്ചസാര നല്ലപോലെ അലിഞ്ഞ് ചേരുന്നത് വരെ യോജിപ്പിക്കണം. ഇനി ഇതിലേക്ക് ഒന്നര കപ്പ് മെെദ കൂടി ചേർത്ത് വീണ്ടും ഇളക്കണം. ശേഷം ഇതിൽ ഒരു കപ്പ് വെള്ളം കൂടി ചേർക്കാം. മാവ് അച്ചപ്പത്തിന്റെ പാകത്തിന് കലക്കിയെടുക്കുക. മാവ് ഒരുപാട് അയഞ്ഞുപോകരുത്.

ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കാം. എണ്ണ ചൂടാകുമ്പോൾ അച്ചപ്പത്തിന്റെ അച്ച് എണ്ണയിലിട്ട് നന്നായി ചൂടാക്കണം. ചൂടായ അച്ച് മാവിൽ മുക്കി തിളച്ച എണ്ണയിലേക്കിടുക. ഇനി അച്ചിൽ നിന്ന് അച്ചപ്പം വിട്ടുവരുന്നത് വരെ പതുക്കെ ഇളക്കി കൊടുക്കുക. ശേഷം അച്ചപ്പം രണ്ടുവശവും ഇളം ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് എടുക്കാം. നല്ല കിടിലൻ അച്ചപ്പം മിനിട്ടുകൾക്കുള്ളിൽ റെഡി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme