ഇഡ്ഡലിയും ദോശയും എല്ലവർക്കൂം തന്നെ പ്രിയമാണ്. വെളുത്ത ഇഡ്ഡലിയിൽ നിന്നും ഇനി പിങ്ക് ഇഡ്ഡലി തയാറാക്കിയാലോ. ഇനി ഇഡ്ഡലി രുചിയിൽ മാത്രമല്ല കാഴ്ചയിലും സൂപ്പറായിരിക്കും. റവ, തൈര്, വെള്ളം, ഉപ്പ്, ബീറ്റ്റൂട്ട് എന്നീ ചേരുവകൾ ചേർന്നാണ് ഈ മനോഹരമായ പിങ്ക് ഇഡ്ഡലികൾ തയാറാക്കുന്നത്.
വേണ്ട ചേരുവകൾ
വറുത്ത റവ 2 കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തൈര് 1 കപ്പ്
ചെറിയ ബീറ്റ്റൂട്ട് 1
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വറുത്ത റവ, തൈര്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക. രുചിക്കനുസരിച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇത് 10 മിനിറ്റ് മാറ്റിവെയ്ക്കുക. തുടർന്ന് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിക്കുക. ബീറ്റ്റൂട്ട് കഷണങ്ങൾ ഒരു ബ്ലെൻഡറിൽ ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം ബീറ്റ്റൂട്ട് പേസ്റ്റ് ഇഡ്ഡലി മാവിൽ ചേർത്ത് നന്നായി ഇളക്കുക, മാവ് പിങ്ക് നിറത്തിലാകും. ബാറ്റർ വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ, 1/4 കപ്പ് വെള്ളം ചേർക്കുക. തുടർന്ന്. ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടാം. മാവ് ഒഴിച്ച് കൊടുക്കാം. ആവിയിൽ വേവിച്ച് എടുക്കാം. നന്നായി ആവിയിൽ വേവിച്ചുകഴിഞ്ഞാൽ, ബീറ്റ്റൂട്ട് ഇഡ്ഡലികൾ റെഡി.