- Advertisement -Newspaper WordPress Theme
FITNESSമുട്ടയിലെ പോഷക ഗുണങ്ങള്‍

മുട്ടയിലെ പോഷക ഗുണങ്ങള്‍

കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട.

ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതായി ഉണ്ട്. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണം.

  • കൊളസ്ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലതെന്ന് നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്ട്രേലിയ പറയുന്നു.
  • തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ ഏറെ നല്ലതാണ്.
  • ല്യൂട്ടീന്‍, സീസാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടീന്‍, ഒമേഗ 3 എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  • റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാന്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ രണ്ട് ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.
  • അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു.
  • പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
  • മുട്ടയുടെ വെള്ളയെക്കാള്‍ മുഴുവന്‍ മുട്ട കഴിക്കുന്നത് പേശി വളര്‍ച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും.
  • മുട്ടയില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കും. ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും ഈ പോഷകം പ്രധാനമായതിനാല്‍ ഗര്‍ഭിണികള്‍ക്കും ഏറ്റവും നല്ല ഭക്ഷണമാണിത്.
  • മുട്ട കഴിക്കുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സഹായിക്കും. എച്ച്ഡിഎല്‍ അളവ് കൂടുതലുള്ള ആളുകള്‍ക്ക് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme