കുടവയര്‍ കുറയ്ക്കാനുള്ള ഓട്ടത്തിലാണോ? വ്യായാമം മാത്രം ചെയ്തിട്ടു കാര്യമില്ല, വയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാന്‍ ഡയറ്റിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വയറ്റിലെ കൊഴുപ്പ് നീക്കാന്‍ മൂന്ന് സിംപിള്‍ ഹെല്‍ത്തി ?ഡ്രിങ്ക് പരീക്ഷിച്ചാലോ?.
മികച്ച ഫലം കിട്ടുന്നതിന് ഇവയ്‌ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും പാലിക്കേണ്ടത് പ്രധാനമാണെന്ന് ഫിറ്റ്‌നസ് കോച്ച് ആയ സ്വപ്ന ഗൊമ്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു.
കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍, നാരങ്ങ, പുതിന, ഇഞ്ചി എന്നിവയാണ് പ്രധാന ചേരുവകള്‍.
തയ്യാറേക്കേണ്ട വിധം; മുകളില്‍ പറഞ്ഞ ചേരുവകള്‍ അല്‍പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ യോജിപ്പിച്ച ശേഷം, രാത്രി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. രാവിലെ വെറും വയറ്റില്‍ കുടിക്കാം.
ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വയറു വീര്‍ക്കല്‍ ഒഴിവാക്കും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും.
ജീരകവെള്ളം
ജീരകം, പെരുംജീരകം, അയ്‌മോദകം, ഇഞ്ചി, നാരങ്ങ എന്നിവയാണ് പ്രധാന ചേരുവകള്‍.
തയ്യാറേക്കേണ്ട വിധം; 1/2 ടീസ്പൂണ്‍ ജീരകം, 1/2 ടീസ്പൂണ്‍ പെരുംജീരകം, 1/2 ടീസ്പൂണ്‍ അയ്‌മോദകം, 1/2 ടീസ്പൂണ്‍ ഇഞ്ചി എന്നിവ രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക. തണുപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു കുടിക്കാവുന്നതാണ്. ഭക്ഷണ ശേഷം കുടിക്കാവുന്നതാണ്.
ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം
കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കും. രാവിലെയോ വൈകുന്നേരമോ ചൂടോടെ കുടിക്കാവുന്നതാണ്.