- Advertisement -Newspaper WordPress Theme
FOODഉള്ളി കേടായി എന്ന പരാതി ഇനി വേണ്ട ; ഇതാ നാല് പൊടികൈകൾ

ഉള്ളി കേടായി എന്ന പരാതി ഇനി വേണ്ട ; ഇതാ നാല് പൊടികൈകൾ

പല വിഭവങ്ങളിലും ഉള്ളി ഒരു പ്രധാന ചേരുവയാണ്. അതിനാൽ കുറച്ചധികം അടുക്കളയിൽ സ്റ്റോക്ക് ചെയ്യാറുണ്ടാകുമെല്ലോ? എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കുന്ന സവാള അതിവേഗം കേടായിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സഹാചര്യങ്ങൾ ഒഴിവാക്കി മാസങ്ങളോളം ഉള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ചില വിദ്യകളുണ്ട്.

ഈർപ്പം കുറയ്ക്കാം

കടയിൽ നിന്നും വാങ്ങുന്ന ഉള്ളി വായു സഞ്ചാരമില്ലാത്ത ബാഗിലോ പാത്രത്തിലോ സൂക്ഷിക്കുന്നത് അത് വളരെ വേഗം കേടാകുന്നതിനും പൂപ്പൽ പിടിക്കുന്നതിനും കാരണമാകും. അതിനാൽ വായു കടക്കാൻ കഴിയുന്ന വിധം ഈർപ്പമില്ലാത്ത ഇടങ്ങളിൽ ഉള്ളി സൂക്ഷിക്കാം.

നേരിട്ട് വെളിച്ചമേൽക്കരുത്

തണുത്തതും വരണ്ടതും വായുസഞ്ചാരം ലഭിക്കുന്നതുമായി ഇടങ്ങളിൽ വേണം ഉള്ളി സൂക്ഷിക്കാൻ. എന്നാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാനും പാടില്ല. അമിതമായ ചൂട് ഉള്ളി വളരെവേഗം ചീഞ്ഞു പോകുന്നതിന് കാരണമാകും.

മുറിച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാം

ഒരു ഉള്ളി മുറിച്ചെടുത്ത് ബാക്കി കഷ്ണം തുറസ്സായ ഇടങ്ങളിൽ വയ്ക്കുന്നതിനു പകരം ഫ്രിഡ്ജിൽ വയ്ക്കാം. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രീസ് ചെയ്യുന്നതും ഫലപ്രദമാണ്.

ഉരുളക്കിഴങ്ങിനൊപ്പം വയ്ക്കരുതേ…

ഉള്ളിയും ഉരുളക്കിഴങ്ങും പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കാം. ഉള്ളി ഉയർന്ന അളവിൽ എഥലീൻ ഉത്പാദിപ്പിക്കുന്നുണ്ട്, ഇത് ഉരുളക്കിഴങ്ങ് വേഗത്തിൽ കേടാകാൻ കാരണമാകും. മാത്രമല്ല ഉരുളക്കിഴങ്ങിന് അമിതമായ ഈർപ്പമുണ്ട് ഇത് ഉള്ളി അഴുകുന്നതിലേയ്ക്കു നയിക്കും. ഉരുളക്കിഴങ്ങിന് ഈർപ്പം ഉണ്ട്. ഇത് ഉള്ളി വളരെ വേഗം കേടാകുന്നതിന് കാരണാകും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme