സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് അണ്ഡാശയ അര്‍ബുദം. അണ്ഡാശയത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുമ്പോഴാണ് അണ്ഡാശയ അര്‍ബുദം ഉണ്ടാകുന്നത്. പലപ്പോഴും അവസാന ഘട്ടത്തിലാണ് രോഗം തിരിച്ചറിയുന്നത്. പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാതെ പോകുന്നതിനാല്‍ ചികിത്സ വൈകാനും മരണ നിരക്ക് വര്‍ധിക്കാനും ഇടയാക്കുന്നു. അണ്ഡാശയ അര്‍ബുദത്തിന്റെ രോഗലക്ഷണങ്ങള്‍ അവ്യക്തമോ അല്ലെങ്കില്‍ മറ്റു രോഗാവസ്ഥകളുടെ ലക്ഷണവുമായി സമാനമാണ്. ഇതാണ് തുടക്കത്തിലേ രോഗം കണ്ടുപിടിക്കാന്‍ കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണം.
പ്രായഭേദമന്യേ എല്ലാവരിലും ഈ അര്‍ബുദം ബാധിച്ചേക്കാം. എന്നിരുന്നാലും 50 വയസിന് മുകളിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ അണ്ഡാശയ അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തിലെ കൃത്യമായി ചികിത്സ ലഭിച്ചാല്‍ 92 ശതമാനമാനം വരെയാണ് അതിജീവന സാധ്യതയെന്ന് ആരോ?ഗ്യവിദ?ഗ്ധര്‍ പറയുന്നു. എന്നാല്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് അര്‍ബുദം വ്യാപിച്ചാല്‍ അതിജീവന സാധ്യത 31 ശതമാനമാണെന്നും വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അണ്ഡാശയ അര്‍ബുദത്തിന്റെ കാരണങ്ങള്‍
ജനിതക മ്യൂട്ടേഷനുകള്‍
BRCA1, BRCA2 , RAD51C, RAD51D, BRIP1, PALB2 തുടങ്ങിയ ജീനുകളില്‍ ഉണ്ടാകുന്ന ജനിതക മ്യൂട്ടേഷനുകള്‍ അണ്ഡാശയ അര്‍ബുദ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഈ മ്യൂട്ടേഷനുകള്‍ മാതാപിതാക്കളില്‍ ആരില്‍ നിന്നെങ്കിലും പാരമ്പര്യമായി ലഭിക്കാം. കൂടാതെ പാരമ്പര്യ ബ്രെസ്റ്റ് ആന്‍ഡ് ഓവറിയന്‍ കാന്‍സര്‍ സിന്‍ഡ്രോം (HBOC) , ലിഞ്ച് സിന്‍ഡ്രോം തുടങ്ങിയ പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോമുകളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു.
എന്‍ഡോമെട്രിയോസിസ്
ഗര്‍ഭാശയത്തിന് പുറത്ത് എന്‍ഡോമെട്രിയല്‍ ടിഷ്യു വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഈ അവസ്ഥയുള്ള സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 4 മടങ്ങ് കൂടുതലാണ്.
പ്രത്യുത്പാദന ഘടകങ്ങള്‍
പ്രത്യുത്പാദന ഘടകങ്ങളും അണ്ഡാശയ അര്‍ബുദത്തിന് കാരണമായേക്കും. ഫെര്‍ട്ടിലിറ്റി ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള അണ്ഡോത്പാദനം അണ്ഡാശയ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കും.
അമിതവണ്ണം
അമിതഭാരമോ പൊണ്ണത്തടിയോ അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍.
പുകവലി
പുകവലിക്കുന്ന സ്ത്രീകളില്‍ മ്യൂസിനസ് അണ്ഡാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.
പ്രായം
സ്ത്രീകളില്‍ 50 വയസിനു ശേഷം അണ്ഡാശയ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 55 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങള്‍ എന്തൊക്കെ
അണ്ഡാശയ അര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനാകുമെന്നാണ് ക്വീന്‍സ്ലാന്‍ഡ് ബ്രിസ്‌ബേന്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. വയറു വീര്‍ക്കല്‍, ഭക്ഷണം കഴിക്കുമ്പോള്‍ വേഗത്തില്‍ വയറു നിറഞ്ഞതായി തോന്നുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, വയറു വേദന എന്നീ ലക്ഷണങ്ങള്‍ നേരത്തെ തന്നെ രോഗനിര്‍ണയം നടത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. അണ്ഡാശയ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
അടിവയറ്റില്‍ വീക്കം
അടിവയറ്റില്‍ വീക്കം അല്ലെങ്കില്‍ വയറു വീര്‍ത്തതോ ആയി അനുഭവപ്പെടുന്നത് അണ്ഡാശയ അര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്.
ഭക്ഷണത്തോട് വിരക്തി
ഭക്ഷണം കഴിക്കാന്‍ താത്പര്യമില്ലായ്മയും ഇതിന്റെ ഒരു രോഗലക്ഷണമാണ്. എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ തന്നെ വയര്‍ നിറഞ്ഞതായുള്ള തോന്നലും ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.
മലബന്ധം
മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റം, മലബന്ധം അലെങ്കില്‍ വയറിളക്കം, ഡയറിയ എന്നിവയും അണ്ഡാശയ അര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്.
ശരീരഭാരം കുറയുക
അകാരണമായി പെട്ടന്ന് വിശദീകരിക്കാനാകാത്ത രീതിയില്‍ ശരീരഭാരം കുറയുന്നത് ഒരു ലക്ഷണമാണ്.
ക്ഷീണം
നടുവേദന
വിട്ടുമാറാത്ത നടുവേദനയും അണ്ഡാശയ അര്‍ബുദത്തിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.
ലൈംഗിക ബന്ധത്തിനിടെയുള്ള വേദന
ലൈംഗിക ബന്ധത്തിനിടയിലോ ശേഷമോ അസ്വസ്ഥത, വേദന എന്നിവ അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമാകാം.
യോനിയില്‍ നിന്നുള്ള രക്തസ്രാവം
ആര്‍ത്തവത്തിനിടയിലോ ആര്‍ത്തവവിരാമത്തിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം