- Advertisement -Newspaper WordPress Theme
FEATURESdrugsവേദന മാറിയേക്കാം, പക്ഷെ കാത്തിരിക്കുന്നത് മരണം! ഈ ജനപ്രിയ പെയിൻകില്ലറുകൾക്കെതിരെ മുന്നറിയിപ്പ്

വേദന മാറിയേക്കാം, പക്ഷെ കാത്തിരിക്കുന്നത് മരണം! ഈ ജനപ്രിയ പെയിൻകില്ലറുകൾക്കെതിരെ മുന്നറിയിപ്പ്

വിവിധ വേദനകൾക്കായി ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരിയാണ് ട്രമഡോൾ. മുതിർന്നവരിൽ ഉൾപ്പെടെ, മിതമായതോ കഠിനമായതോ ആയ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരമായി ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ മരുന്ന് അത്ര സുരക്ഷിതമല്ല എന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബിഎംജെ എവിഡൻസ് ബേസ്ഡ് മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേദനാസംഹാരിയായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ മരുന്ന്, ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാം എന്നാണ് പഠനം പറയുന്നത്. നീണ്ട കാലം ഉപയോഗിച്ചാൽ ഉറപ്പായും രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

ട്രമഡോളിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ 19 ക്ലിനിക്കൽ ട്രയലുകളിലൂടെയാണ് നടന്നത്. ശരാശരി 58 വയസ്സ് പ്രായമുള്ള 6,506 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. നാഡീക്ഷതം, പുറംവേദന, ഫൈബ്രോമയാൾജിയ, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കാണ് ഇവർ രണ്ട് മുതൽ 16 ആഴ്ച വരെ ഈ മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme