in , , , , ,

മങ്കിപോക്‌സ് രോഗലക്ഷണമുളളവര്‍ക്ക് സൗദിയില്‍ വിമാന യാത്രാ വിലക്ക്

Share this story

മങ്കിപോക്‌സ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാര്‍ക്കായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) പെരുമാറ്റ ചട്ടം പുറത്തിറക്കി. രോഗ ലക്ഷണമുളളവല്‍, രോഗമുളളവര്‍, സമ്പര്‍ക്കമുളളവര്‍. സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയവര്‍ എന്നിവര്‍ വിമാന യാത്ര ചെയ്യരുത്.

മുന്‍ നിശ്ചയിച്ച യാത്രകള്‍ മറ്റൊരു ദിവസത്തേക്കു മാറ്റണം. മാസ്‌ക് ധരിക്കുക , സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ നടപടികള്‍. ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകളുളള രോഗികളുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക മസാജ് അടക്കം നേരിട്ടുളള ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

യുവാവ് മരിച്ചത് വാനരവസൂരിയെന്ന് സംശയം: സമ്പര്‍ക്കമുള്ളവര്‍ നീരീക്ഷണത്തില്‍

മങ്കിപോക്‌സ് മഹാമാരിയാകും മുന്‍പ് തടയാന്‍ കഴിയണം: ലോകാരോഗ്യ സംഘടന