in ,

തലച്ചോറിലും പ്ലാസ്റ്റിക്ഘടകങ്ങള്‍

Share this story

മനുഷ്യന്റെ തലച്ചോറില്‍ പ്ലാസ്റ്റിക്കിന്റെ അതിസൂക്ഷ്ഘടങ്ങളുടെ സാന്നിധ്യം കണ്ടെത്തി .ശ്വാസവായുവിലുടെയാണ് എത്തിയതെന്ന നിഗമനത്തിലാണ് ഗവേഷകര്‍. പഠനറിപ്പോര്‍ട്ട് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരണമായ ‘ജമ’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രസീലില്‍ അടുത്തിടെ മരിച്ച 15 പേരില്‍ എട്ടുപേരുടെ തലച്ചോറില്‍ 16 തരത്തിലുള്ള പ്ലാസ്റ്റിക് ഘടകങ്ങള്‍ കണ്ടു.

തലച്ചോറില്‍ മണം തിരിച്ചറിയുന്ന ‘കള്‍ഫാക്ടറിബള്‍ബു’ കളിലാണ് ഇവയുണ്ടായിരുന്നത്. അതുകൊണ്ടാണ് ശ്വാസത്തിലൂടെയാകാം ഉള്ളിലെത്തിയതെന്നനിഗമനത്തിലെത്തിയത്. കണ്ടെത്തിയവയില്‍ 44 ശതമാനവും ഫര്‍ണിച്ചറുകളിലും പാത്രങ്ങളിലും കുപ്പികളിലും ഉപയോഗിക്കുന്ന പോളിപ്രോപ്പലീനാണ്. ശ്വാസകോശം, കുടല്‍, കരള്‍, വൃഷണം എന്നിവയിലും രക്തത്തിലും ശുക്ലത്തിലും പ്ലാസ്റ്റിക് സാന്നിധ്യം തെലിഞ്ഞിട്ടുണ്ട്.

ബ്ലഡ്-ബ്രെയിന്‍ ബാരിയര്‍ എന്ന മസ്തിഷ്‌കത്തിന്റെ സംരക്ഷണകവചത്തെ ഭേദിക്കുന്നു എന്നതാണ് പ്രധാനമെന്ന് ഡോ.ബി.പദ്മകുമാര്‍ പഠനത്തെക്കുറിച്ച് പ്രതികരിച്ചു. തലയോട്ടിയുടെ അരിപ്പപോലെയുള്ള ഭാഗത്തുകൂടി ഇവ കടന്നതാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവാക്കളിൽ ഹൃദ്രോഗം വര്‍ധിക്കുന്നു

ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ