- Advertisement -Newspaper WordPress Theme
LifeStyleജാഗ്രത കാട്ടണം; മസ്തിഷ്‌ക ജ്വരത്തിന് വരെ കാരണമാകും; ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികള്‍

ജാഗ്രത കാട്ടണം; മസ്തിഷ്‌ക ജ്വരത്തിന് വരെ കാരണമാകും; ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികള്‍

മഴക്കാലം ആരംഭിച്ചതോടെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കന്‍ സ്നേല്‍) വ്യാപകമായ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവക്കെതിരെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഇവയെ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്ന പോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ.

ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യരില്‍ മസ്തിഷ്‌കജ്വരം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണവും നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.

വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, പപ്പായ, നാരകം, ഇലവര്‍ഗ്ഗ പച്ചക്കറികള്‍ മുതലായ വ്യത്യസ്ത കാര്‍ഷിക വിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുല്‍പാദനശേഷിയും വളരെ കൂടുതലാണ്. ആണ്‍-പെണ്‍ ജാതികള്‍ ഒരേ ജീവിയില്‍ തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയില്‍ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളില്‍ ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ ജീവിക്കുന്ന ഇവയുടെ വംശവര്‍ദ്ധനവ് ഭീമമായ തോതില്‍ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെല്‍ നിര്‍മ്മിതിയ്ക്ക് കൂടിയ അളവില്‍ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകള്‍, ചുമരുകള്‍, സിമന്റു തേച്ച സ്ഥലങ്ങള്‍ മുതലായ ഇടങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme