കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുഖം കഴുകാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നല്ലതാണെന്നത് ആർക്കെങ്കിലും അറിയാമോ? സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞിവെള്ളം ബെസ്‌റ്റാണ്. ചർമ്മത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഇത് പരിഹാരം കാണും.
എന്നും രാവിലെ നല്ല തെളിഞ്ഞ കഞ്ഞിവെള്ളം എടുത്ത് മുഖം കഴുകിയാൽ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ദിവസം തന്നെ രണ്ടോ മൂന്നോ തവണ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു.
അല്‍പം കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം മികച്ച ഒന്നാണ്.
കഞ്ഞിവെള്ളം മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു