- Advertisement -Newspaper WordPress Theme
Healthcareപൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി6, ആന്റിഓക്‌സിഡന്റുകൾ ; ഈന്തപ്പഴം കഴിക്കാം, കൊളസ്‌ട്രോൾ കുറയ്ക്കാം

പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി6, ആന്റിഓക്‌സിഡന്റുകൾ ; ഈന്തപ്പഴം കഴിക്കാം, കൊളസ്‌ട്രോൾ കുറയ്ക്കാം

ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഇത് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് സാധാരണ പറയാറുണ്ട്‌. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിൻ ബി6, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഈന്തപ്പഴം സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ ഈന്തപ്പഴം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാനായി സഹായിക്കും. അതോടൊപ്പം കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യപരമായ രീതിയിൽ നിലനിർത്താനും ഈന്തപ്പഴം വളരെ നല്ലതാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദാരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായിക്കും. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈന്തപ്പഴം ഗുണകരമാണ്. ശരീരത്തിന് ഊർജം പകരാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതായിരിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme