മുഖത്തെ സൗന്ദര്യമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. നിറം, നല്ല ചര്‍മം, പാടുകളിലാത്ത ചര്‍മം എന്നിവയെല്ലാം ഇതില്‍ പെടുന്നതുമാണ്.ഇതില്‍ തന്നെ പാടുകളില്ലാത്ത ചര്‍മമെന്നത് വളരെ ചുരുക്കം മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണെന്ന വേണം, പറയാന്‍. മുഖത്തെ പല തരത്തിലെ കുത്തുകളും പാടുകളും വടുക്കുകളുമെല്ലാം മിക്കവാറും പേരെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ തന്നെയാണ്.മുഖത്തെ പാടുകളും വടുക്കളുമെല്ലാം നീക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നതിനു പകരം വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. ഇതില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള ഒന്ന്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഭക്ഷണമുണ്ടാക്കുന്നതില്‍ പ്രധാനിയാണെന്നു മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ നീക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിനു പുറമേ നരച്ച മുടി കറുപ്പിയ്ക്കാനും ഇത് ഉപയോഗിയ്ക്കാറുണ്ട് ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് നിറം നല്‍കാനും മുഖത്തെ പാടുകള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ്. ചര്‍മത്തിലെ ബ്രൗണ്‍ പാടുകള്‍ നീക്കുന്നതിനും ഇതിലെ കാച്ചെകോളേസ് എന്ന എന്‍സൈം സഹായിക്കും. ചര്‍മ കോശങ്ങള്‍ക്കു മുറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിനു സഹായിച്ച് ചര്‍മത്തെ വാര്‍ദ്ധക്യ ലക്ഷണങ്ങളില്‍ നിന്നും തടയുന്നതിനും ഇത് ഏറെ നല്ലതാണ്.
ഗ്രീന്‍ ടീ
ഉരുളക്കിഴങ്ങിനൊപ്പം ഗ്രീന്‍ ടീയും മുഖത്തെ പാടുകള്‍ നീക്കാനുള്ള പ്രത്യേക ഫേസ് മാസ്‌കില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ ചര്‍മസംരക്ഷണ ഗുണങ്ങളും ഏറെയുളള ഒന്നാണ് ഗ്രീന്‍ ടീ. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ചര്‍മത്തിന് ഉറപ്പും തിളക്കവും നല്‍കുന്ന ഒന്നു കൂടിയാണെന്നു വേണം, പറയാന്‍. ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. പിഗ്മെന്റേഷന്‍, സണ്‍ സ്‌പോട്‌സ്, പാടുകള്‍, ചര്‍മത്തില്‍ ഉള്ള പല തരം നിറങ്ങള്‍ എന്നിവയ്‌ക്കെല്ലാമുളള നല്ലൊരു പ്രതിവിധിയാണ് ഗ്രീന്‍ ടീ.
ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും
മുഖത്തെ പാടുകള്‍ നീക്കി നല്ല ക്ലിയര്‍ ആകാനായി എപ്രകാരമാണ് ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു ഫേസ് പായ്ക്കുണ്ടാക്കുന്നതെന്നറിയൂ,1 ഗ്രീന്‍ ടീ ബാഗ്, ഒരു ചെറിയ ഉരുളക്കിഴങ്ങ് എന്നിവയാണ് ഈ പ്രത്യേക ഫേസ് പായ്ക്കുണ്ടാക്കാനായി വേണ്ടത്.
ജ്യൂസ്
ഗ്രീന്‍ ടീ ബാഗ് അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളച്ച വെള്ളത്തിലേയ്ക്ക ഇതിട്ടാലും മതിയാകും. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇതിന്റെ ജ്യൂസ് എടുക്കണം. ഗ്രേറ്റ് ചെയ്താല്‍ ജ്യൂസ് ലഭിയ്ക്കും. ഈ ജ്യൂസിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക. ഇത് മുഖം വൃത്തിയാക്കിയ ശേഷം മുഖത്തു തേച്ചു പിടിപ്പിയ്ക്കാം. രാത്രി കിടക്കാന്‍ നേരത്ത് ഇത് പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വരെ ഇതു മുഖത്തു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.
ചെറുനാരങ്ങ
നല്ല ക്ലിയര്‍ സ്‌കിന്‍ ലഭിയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ചെറുനാരങ്ങാനീര്.ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ് ചെറുനാരങ്ങ. പലതരം സൗന്ദര്യഗുണങ്ങളുള്ള ഇത് ചര്‍മത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്ചെറുനാരങ്ങ ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ്.
നാരങ്ങയും ഒപ്പം ഉപ്പും
നാരങ്ങയും ഒപ്പം ഉപ്പും ചേര്‍ത്ത് മുഖത്തെ പാടുകള്‍ക്ക് പ്രതിവിധി കണ്ടെത്താം. ഉപ്പും ക്ലിയര്‍ സ്‌കിന്‍ നല്‍കുന്നതിന്, ചര്‍മത്തിലെ പാടുകള്‍ മാറുന്നതിന് നല്ലതാണ്. നല്ലൊരു അണുനാശിനി കൂടിയാണ് ഉപ്പ്. ഇതു കൊണ്ടു തന്നെ പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.
ചെറുനാരങ്ങക്കൊപ്പം
ഒരു കഷ്ണം ചെറുനാരങ്ങക്കൊപ്പം ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്താല്‍ ചര്‍മത്തിലെ പാടുകള്‍ എന്നെന്നേയ്ക്കുമായി അകറ്റാന്‍ സാധിയ്ക്കും.അധികം ഉപ്പു വേണ്ട. നിങ്ങളുടെ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് എടുക്കാവുന്നതില്‍ ഏറ്റവും കുറവ്.ചെറുനാരങ്ങ പകുതി അല്ലെങ്കില്‍ വട്ടത്തില്‍ ഒരു കഷ്ണം മുറിച്ചെടുക്കണം. ഈ കഷ്ണത്തില്‍ ഒരു നുള്ള് ഉപ്പിടുക.ഈ കൂട്ടു വച്ച് മുഖത്ത് അല്‍പ നേരം സ്‌ക്രബ് ചെയ്യാം. ഇത് മുഖത്തെ പാടുകള്‍ മാറുന്നതിനും കുത്തുകള്‍ മാറുന്നതിനുമെല്ലാം സഹായിക്കും. ഇതിനു ശേഷം മുഖത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഫേസ് പായ്ക്ക് പുരട്ടുകയും വേണം.
അരിപ്പൊടി, തേന്‍, നാരങ്ങാനീര്
അരിപ്പൊടി, തേന്‍, നാരങ്ങാനീര്, എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്. ഇവ പാകത്തിനു വെള്ളവും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു പുരട്ടാം. പിന്നീട് ഉണങ്ങുമ്പോള്‍ കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ഇതും ആഴ്ചയില്‍ ഒന്നു രണ്ടു തവണ ചെയ്യാവുന്നതേയുള്ളൂ.