നടത്തം ഏറ്റവും ലളിതമായ വ്യായാമമായി തോന്നാമെങ്കിലും അതിന് നിങ്ങളുടെ പ്രായത്തെ വരെ തിരിച്ചു നടത്താമെന്ന് തെളിയിക്കുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍. ലോകമെമ്പാടും വൈറലാവുകയാണ് നടത്തത്തിലെ ഈ ജാപ്പനീസ് ടെക്‌നിക്. ഇന്റര്‍വെല്‍ വാക്കിങ് ട്രെയിനിങ് എന്നാണ് ഈ വ്യായാമത്തിന് പേരിട്ടിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട ട്രെഡ്മില്‍ നടത്തവും ആയാസം കുറഞ്ഞ നടത്തവുമൊക്കെ മറന്നേക്കൂ. ഇന്റര്‍വെല്‍ വാക്കിങ് ട്രെയിനിങ് (ഐഡബ്യൂടി) എന്നത് ഊര്‍ജ്ജത്തെ സ്മാര്‍ട്ട് ആയി ഉപയോഗപ്പെടുത്തലാണ്. ജപ്പാനിലെ ഫിസിയോളജിസ്റ്റ് ഡോ. ഹിരോഷി നോസ് വികസിപ്പിച്ചെടുത്ത ഈ രീതി മൂന്ന് മിനിറ്റ് വേഗത്തിനുള്ള നടത്തത്തിനും മൂന്ന് മിനിറ്റ് എളുപ്പത്തിലുള്ള പേസിങ്ങും ഉള്‍പ്പെടുന്നു. ഇത് 30 മിനിറ്റ് സെഷനില്‍ അഞ്ച് തവണ ആവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ ഫിറ്റ്‌നസ്, കാലുകളുടെ ബലം, വാര്‍ദ്ധക്യ ലക്ഷണങ്ങളെ കുറച്ച് പ്രായം കുറയാനും ഇത് സഹായിക്കും.
നടത്തം ‘ഹൈ ഇന്‍സിറ്റി’ വ്യായാമം
നടത്തത്തെ ഹൈ ഇന്‍സിറ്റി വ്യായാമമായി ഇന്റര്‍വെല്‍ വാക്കിങ് ട്രെയിനിങ് മാറ്റുന്നു. ഈ ദിനചര്യ മെറ്റബോളിസത്തിനും ഹൃദയാരോഗ്യത്തിനും കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കുന്നു. മൂന്ന് മാസം ആഴ്ചയില്‍ നാല് തവണ ഈ രീതിയില്‍ നടന്നു പരിശീലിക്കുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം രക്തത്തിലെ പഞ്ചസാരയുടെ അളവു, പേശികളുടെ ശക്തി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ഥിരമായി ഇന്റര്‍വെല്‍ വാക്കിങ് ട്രെയിനിങ് പരിശീലിക്കുന്നവരുടെ എയറോബിക് ശക്തിയും തുടയുടെ പേശികളുടെയും ശക്തിയും 20 ശതമാനം വര്‍ധിച്ചതായും ഗവേഷകര്‍ പറയുന്നു. 10 വയസു കുറഞ്ഞതായി തോന്നിപ്പിക്കാന്‍ ഇത് ധാരാളമാണെന്നും ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണങ്ങളും കുറഞ്ഞു. മാത്രമല്ല, വിഷാദരോഗ ലക്ഷണങ്ങളും പകുതിയായതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പിന്നിലെ ശാസ്ത്രം
ഫാസ്റ്റ് പേസ്ഡ് ഇന്റര്‍വെല്‍ സമയങ്ങളില്‍ ശരീരം ഗ്ലൈക്കോജന്‍ സംഭരണികളിലേക്ക് ആഗിരണം ചെയ്യുകയും ഓക്‌സിജന്‍ ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉപാപചയ ഗുണങ്ങളുടെ ഒരു കാഡ്കേസിന് കാരണമാകുന്നു. പരിശ്രമത്തിനും വീണ്ടെടുക്കലിനും ഇടയിലുള്ള മാറ്റം എലൈറ്റ് അത്ലറ്റ് പരിശീലനത്തിന്റെ താളത്തിന് സമാനമാകുന്നു. മുതിര്‍ന്നവര്‍ക്കും തുടക്കക്കാര്‍ക്കും അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലിയുള്ളവര്‍ക്കും നല്ലതാണ്.
ഈ രീതിയിലുള്ള വ്യായാമം ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും പേശികളുടെ ഏകോപനത്തെ വെല്ലുവിളിക്കുകയും സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് പ്രായമായവരില്‍. രക്തചംക്രമണ വര്‍ധനവ് അവയവങ്ങളെ വിഷവിമുക്തമാക്കാനും പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കാനും മാനസിക വ്യക്തത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഒരു ശാരീരിക വ്യായാമം മാത്രമല്ല, മുഴുവന്‍ ശരീരത്തിനും പുനരുജ്ജീവിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്നു.