അവധിക്കാലത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആശങ്കയുണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നം, ഭക്ഷ്യവിഷബാധയാണ്. പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണം പണി തന്നാല്‍ മുഴുവന്‍ യാത്രയും ഫ്ലോപ്പ് ആകും. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, പനി, ക്ഷീണം തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍. ഇത്തരം പ്രശ്നങ്ങളിലൊന്നും പെടാതെ വളരെ സന്തോഷത്തോടെ യാത്രകള്‍ പൂര്‍ത്തീകരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാം.
മലിന ജലവും പഴകിയതും മോശവുമായ ഭക്ഷണവുമാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങള്‍. യാത്ര ചെയ്യുമ്പോള്‍, വിശ്വസനീയമായ ബ്രാന്‍ഡുകളില്‍ നിന്നുള്ള സീല്‍ ചെയ്ത കുപ്പിവെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം കരുതുക. വഴിയോരത്തെ ടാപ്പുകള്‍, പ്രാദേശിക ജലസ്രോതസ്സുകള്‍, അല്ലെങ്കില്‍ ഫില്‍ട്ടര്‍ ചെയ്യാത്ത ഹോട്ടല്‍ വെള്ളം എന്നിവ കുടിക്കുന്നത് മുഴുവനായും ഒഴിവാക്കുക, കാരണം അവയില്‍ ഹാനികരമായ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കാം.
സുരക്ഷിതമായ വെള്ളം എളുപ്പത്തില്‍ ലഭ്യമല്ലാത്തപ്പോള്‍ പോര്‍ട്ടബിള്‍ വാട്ടര്‍ ഫില്‍ട്ടറുകളോ പ്യൂരിഫയര്‍ ബോട്ടിലുകളോ ജീവന്‍രക്ഷാ മാര്‍?ഗമാകും. അതിനാല്‍ പ്യൂരിഫയറോടുകൂടിയ, പുനരുപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടില്‍ യാത്രയില്‍ കരുതുന്നതും നല്ലതാണ്. ഇവ യാത്രയ്ക്കിടയിലുള്ള വയറ്റിലെ അണുബാധയുടെ സാധ്യത കുറയ്ക്കുന്നു.
തെരുവോര ഭക്ഷണം ആകര്‍ഷകമായി തോന്നാം. എന്നാല്‍ വഴിയോരക്കടകളില്‍ പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുകയും ചേരുവകള്‍ തുറന്നുവെക്കുകയും ചെയ്യുന്നതിനാല്‍ അവ മലിനമാകാന്‍ സാധ്യതയുണ്ട്. ശുചിത്വമുള്ള നിങ്ങളുടെ മുന്നില്‍ വെച്ച് ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്ന കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ഉയര്‍ന്ന താപനില മിക്ക ഹാനികരമായ ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനാല്‍ ചൂടുള്ള ഭക്ഷണമാണ് കൂടുതല്‍ സുരക്ഷിതം.
മുറിച്ചുവെച്ച പഴങ്ങള്‍, സാലഡുകള്‍, അല്ലെങ്കില്‍ ചട്നികള്‍ പോലുള്ള മണിക്കൂറുകളോളം പുറത്തുവെച്ചതും തണുത്തതും നേരത്തെ പാകം ചെയ്തതുമായ വിഭവങ്ങള്‍ ഒഴിവാക്കുക. അവയില്‍ അണുബാധ പെട്ടെന്ന് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വീട്ടില്‍ നിന്ന് ഡ്രൈ സ്നാക്ക്സ് കൊണ്ടുപോകുന്നത് നല്ലതാണ്. ഇത് വഴിയോര ഭക്ഷണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, പഴങ്ങള്‍ കഴിക്കുന്നതിന് മുന്‍ അവ നന്നായി കഴുകുകയോ തൊലി കളയുകയോ ചെയ്യണം
ഭക്ഷണത്തിന് മുന്‍പും ശേഷവും നന്നായി സോപ്പും വെള്ളവും ഉപയോ?ഗിച്ച് കൈകള്‍ നന്നായി കഴുകുക. യാത്രയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കരുതാനും മറക്കരുത്. യാത്രയ്ക്കിടയില്‍ പാക്ക് ചെയ്ത ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ വാങ്ങുമ്പോള്‍, എല്ലായ്പ്പോഴും എക്സ്പയറി ഡേറ്റ് പരിശോധിക്കുകയും സീല്‍ കേടായിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. തൈര്, മോര്, അല്ലെങ്കില്‍ പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യകരമായ കുടല് ബാക്ടീരിയകളെ നിലനിര്‍ത്താന്‍ സഹായിക്കും. അണുബാധകളെ പ്രതിരോധിക്കാന്‍ ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ കൂടുതല്‍ സഹായിക്കുന്നു.