ദുബായ്: വിമാനത്താവളത്തിലും വിമാനത്തിനുളളിലും പ്രസവം നടക്കുന്നത് വര്‍ധിച്ചതോടെ ഗര്‍ഭിണികളുടെ യാത്രാ നിയന്ത്രണം എയര്‍ ഇന്ത്യ എക്സ്പ്രസ് കര്‍ശനമാക്കി.36 ആഴച്കള്ക്കു മുകളില്‍ ഗര്‍ഭം ആയവര്‍ക്കാണ് കൂടുതല്‍ നിയന്ത്രണം 27 ആഴച്കള്‍ വരെ തടസ്സങ്ങളൊന്നു മില്ല. അതേ സമയം 28 മുതല്‍ 35 ആഴ്ച വരെ ആയവര്‍ യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന 3 ദിവസത്തിനം നേടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.35 ആഴച് വരെ ഗര്‍ഭം ഉളളവരെ അനുവദിക്കുമെന്ന് എയര്‍ അറേബ്യ വ്യക്തമാക്കുന്നി. പക്ഷേ 7 ദിവസത്തിനുളളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് വേണം 36 ആഴ്ചയ്ക്കു ശേഷം യാത്ര അനുവദിക്കില്ല. ഇത്തിഹാദ് വിമാനക്കമ്പനി സര്‍ട്ടിഫിക്കറ്റൊന്നുമില്ലാതെ 28 ആഴ്ച വരെ അനുവദിക്കും. 29 ആഴ്ച മുതല്‍ 36 ആഴ്ചയുടെ അവസാനം വരെ സാക്ഷ്യപത്രത്തോടെ യാത്ര ചെയ്യാം. എന്നാല്‍ 37 ആഴ്ചയ്ക്കു ശേഷം അനുവദിക്കില്ല.
in HEALTH, LIFE, LIFE - Light, LifeStyle, news