വേദന സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റിഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവയ്ക്കുള്‍പ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
ഏപ്രില്‍ മുതല്‍ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവയ്ക്കുള്‍പ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
മരുന്ന് നിര്‍മാണ ചെലവുകള്‍ 15-20 ശതമാനം വരെ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ കോംപോണന്റുകള്‍ക്ക് വില കോവിഡ് കാലത്ത് കൂടിയിരുന്നു. പാക്കേജിങ് മെറ്റീരിയലുകളുടെ വിലയും വര്‍ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നു വിലയിലും ആനുപാതികമായി വര്‍ധനവ് വരുത്തുന്നത്.
വാര്‍ഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2020-ല്‍ 0.5 ശതമാനമായിരുന്നു വില വര്‍ധന. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡയബറ്റീസ് മരുന്നുകള്‍, വേദന സംഹാരികള്‍, ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 80-90 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി. ചൈനയില്‍ കോവിഡ് പ്രതിസന്ധി വ്യാപിച്ചപ്പോള്‍ ഇത്തരം ആക്ടീവ് കോംപോണന്റുകള്‍ക്കും വില ഉയര്‍ത്തിയിരുന്നു. 2020 പകുതിയോടെ വിതരണം പുനരാരംഭിച്ചപ്പോള്‍ 10-20 ശതമാനം വരെ ചൈന വിലവര്‍ധന വരുത്തിയിരുന്നു.