പ്രഭാതഭക്ഷണത്തില്‍ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പറയാറുണ്ട്. പ്രത്യേകിച്ച് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എപ്പോഴും വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം കിട്ടാനും നല്ലതാണ്.പ്രാതലില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ആറ് പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു.
ഒന്ന്
ഒരു സ്പൂണ്‍ വെണ്ണ രാവിലെ നിര്‍ബന്ധമായും കഴിക്കുക. റൊട്ടിയോ മറ്റോ കഴിക്കുമ്ബോഴോ സാന്ഡ്വിച്ചില് ഉള്‍പ്പെടുത്തിയോ വെണ്ണ കഴിക്കാവുന്നതാണ്.
രണ്ട്
തലേരാത്രി പാലില്‍ കുതിര്‍ത്ത ഈന്തപ്പഴവും ബദാമും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുന്നു.
മൂന്ന്
ചെറുപയര്‍, വന്‍പയര്‍, പരിപ്പു വര്‍ഗങ്ങള്‍ ഇവയില്‍ പ്രോട്ടീന്‍ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറില്‍ 14 ഗ്രാമോളം പ്രോട്ടീന്‍ ഉണ്ട്. നാരുകള്‍ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
നാല്
പ്രഭാതഭക്ഷണത്തില്‍ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കൂ.
അഞ്ച്
ബ്രേക്ക്ഫാസ്റ്റില്‍ ദിവസവും ഓരോ മുട്ട വീതം ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആറ്
പ്രോട്ടീന്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ബ്രേക്ക്ഫാസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് വേവിച്ച ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങില്‍ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങില്‍ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.