കൊല്ലം എസ്.എച്ച്.എം എഞ്ചിനീയറിംഗ് കോളേജിലാണ് ബിടെക് പഠിച്ചത്. അവിടെ ഹോസ്റ്റലില്‍ ടിവി കാണുന്ന പതിവില്ല. റേഡിയോയായിരുന്നു കൂട്ട്. അങ്ങനെ കേട്ടു കേട്ടു വലിയ ഇഷ്ടം തോന്നി. റെഡ് എഫ് എമ്മിലെ ‘ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍’ പ്രോഗ്രാമിന്റെയടക്കം ആരാധികയായിരുന്നു. അങ്ങനെയാണ് റേഡിയോ ജോക്കിയാകാന്‍ ആഗ്രഹം തോന്നിയത്.
ആദ്യത്തെ തവണ ഓഡിഷനില്‍ പങ്കെടുത്തെങ്കിലും കിട്ടിയില്ല. രണ്ടാം തവണയാണ് സെല്കഷന്‍ കിട്ടുന്നത്. അങ്ങനെ ഞാനുമൊരു 93.5 റെഡ് എഫ് എമ്മില്‍ തന്നെ ആര്‍.ജെ യായി. ‘ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍’ എന്ന ഹിറ്റ് പരിപാടിയുടെ അവതാരികയുമായി.