in , , , , , ,

പേവിഷ വാക്‌സിന്‍ : സംസ്ഥാനത്ത് ആവശ്യം മൂന്നിരട്ടി കൂടി ;ഒരാഴ്ച്ച കൊണ്ട് 5000 വയല്‍ തീര്‍ന്നു+

Share this story

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിള്‍ പേവിഷബാധക്കെതിരായ വാക്‌സിന് കടുത്ത ക്ഷാമം. പ്രതിവര്‍ഷം 65,000 ത്തോളം വയല്‍ വാക്‌സിന്‍ ചെലനായിരുന്ന സ്ഥാനത്ത് ആവശ്യകത മൂന്നിരട്ടിയോളം വര്‍ധിച്ച് 1,75 ലക്ഷമായി. ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞമാസം തമിഴ്‌നാട്ടില്‍ നിന്നെത്തിയ 5000 വയല്‍ വാക്‌സിന്‍ ഒരാഴ്ച്ചകൊണ്ടാണ് തീര്‍ന്നത്. ഒരു രണ്ട് ലക്ഷത്തിലധികം വാക്‌സിന്‍ കേരളത്തില്‍ ചെലവാകുന്നു. ക്ഷാമം കണക്കിലെടുത്ത് കേന്ദ്ര മരുന്ന് പരിശോധന ലബോറട്ടറിയുടെ (സി. ഡി. എല്‍ ) അന്തിമ റിപ്പോര്‍ട്ടില്ലാതെ കേരളത്തിലെത്തിച്ച ഇക്വിന്‍ ആന്റീ റാബീസ് ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിന്റെ ആദ്യപകുതി വിതരണം തുടങ്ങി.

25,000 വയല്‍ വാക്‌സിനാണ് ഇപ്പോള്‍ എത്തിയത്. 50,500 വയലിനാണ് ഓര്‍ഡര്‍ നല്‍കിയത്. ഫലപ്രാപ്തി പൂര്‍ണ്ണമായും പരിശോധിച്ച് ബോധ്യപ്പെടാത്ത വാക്‌സിന്‍ വിതരണം ദോഷഫലങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന സംശയങ്ങള്‍ക്കിടയിലും ടെന്‍ഡര്‍ വ്യവസ്ഥകളില്‍ പോലും ഇളവുകള്‍് നല്‍കിയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി എല്‍) വാക്‌സിന്‍ എത്തിച്ചത്.

നായ് കടിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി വാക്‌സിന്‍ എത്തിച്ചത്തെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ജോയ് പറഞ്ഞു. സി.ഡി.എല്‍ പരിശോധനയുടെ ആവശ്യമില്ല. ടെന്‍ഡര്‍ വ്യവസ്ഥകളില്‍ അത്തരം നിബന്ധനകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് മാത്രമേ ഉള്ളു.

പൂര്‍ണ്ണമായും ഗുണമേന്‍മയുള്ള വാക്‌സിനാണ് വാങ്ങുന്നത്. സി.ഡി.എല്‍ പരിശോധനകൂടി പൂര്‍ത്തിയാക്കണമെങ്കില്‍ 90 ദിവസം കൂടി കാത്തിരിക്കണം. സ്വകാര്യമേഖലകളിലടക്കം സി.ഡി.എല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.ഹൈദരാബാദ് കമ്പനിയില്‍ നിന്നാണ് വാക്‌സിന്‍ വാങ്ങിയത്. രണ്ട് ലക്ഷത്തിലധികം വാക്‌സിനായി ചെലവാക്കുന്നത് കോടികളാണ്. പേവിഷ ബാധക്കെതിരെ വാക്‌സിന്‍ എടുത്തിട്ടും രോഗബാധയും മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗുണനിലവാരം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നാല് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.ഈ വിവാദം അടങ്ങും മുമ്പാണ് കെ.എം.എസ്.സി.എല്‍ വാക്‌സിന്‍ എത്തിച്ചത്. വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ചര്‍മ്മ സംരക്ഷണം

തെരുവുനായ നിയന്ത്രണം ; നിരീക്ഷണ കമ്മിറ്റിയില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍