in , , , , , ,

ഗുരുതരലക്ഷണങ്ങളോടെ എലിപ്പനി

Share this story

രോഗബാധയുളള എലിയുടെ മൂത്രത്തിലൂടെ നേരിട്ടോ മൂത്രം കലര്‍ന്ന വെളളത്തിലൂടെയോ. മണ്ണിലൂടെയോ ആഹാരത്തിലൂടെയോ മനുഷ്യരെ ബാധിക്കുന്ന രോഗമാണ് എലിപ്പനി, പ്രളയം മൂലമുണ്ടാകുന്ന മലിനജലവും ഇതിലേക്കു നയിക്കാം. എലിയുടെ മൂത്രത്തില്‍ പാദങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ പാദങ്ങളിലെ ചെറു മുറിവുകളിലൂടെ ലെപ്‌റ്റോസ്‌പൈറ ഉളളിലെത്തുന്നു. തൊഴിലുറപ്പുജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍ ഇവരൊക്കെ രോഗം ബാധിക്കാന്‍ സാധ്യതയുളളവരാണ്.

ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിലെ ബാക്ടീരിയയാണ് ലെപ്‌റ്റോസ്‌പൈറോസിസ് എന്ന എലിപ്പനിക്കു കാരണമാകുന്നത്. ഉയര്‍ന്ന പനി, തലവേദന, രകതസ്രാവം, പേശീവേദന, കുളിര്, കണ്ണിനു ചുവപ്പ്, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം, ശരീരമാകെ ചുവന്ന പാടുകള്‍. മഞ്ഞപ്പിത്തംഎന്നിവയാണു സാധാരണ കാണുന്ന ലക്ഷണങ്ങള്‍. പലപ്പോഴും മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി ഇവ തെറ്റിധരിക്കപ്പെടാം. രണ്ടു ഘട്ടങ്ങളുണ്ട് ഈ രോഗത്തിന്. പനിയും തലവേദനയുമൊക്കെ ആദ്യഘട്ടത്തില്‍ പ്രകടമാകുന്നു രോഗം ഗുരുതരമാകുന്ന രണ്ടാം ഘട്ടത്തില്‍ വ്യക്കയേയും കരളിനെയും ശ്വാസകോശത്തേയും ബാധിക്കാം. രോഗനിര്‍ണയത്തിനായി രകതപരിശോധനയാണു ചെയ്യുന്നത്. ആന്റിബോഡികളുടെ സാന്നിധ്യം അറിയേണ്ടതുണ്ട്

എലിപ്പനിയില്‍ ആരംഭത്തില്‍ അണുക്കള്‍ രകതത്തില്‍ കാണുമ്പോള്‍ തന്നെ ഡോക്‌സിസൈക്ലിനും പെനിസിലിനു നല്‍കിയാല്‍ വ്യക്കയേയും ശ്വാസികോശത്തോയും രോഗം ബാധിക്കാതിരിക്കും വ്യക്കയെയും ശ്വാസകോശത്തേയും ബാധിച്ച ഗുരുതരാവ്‌സഥയിലായാല്‍ ഡയാലിസിസ് വേണ്ടി വരാം. മരണം വരെയും സംഭവിക്കാം. ഡോ ക്‌സിസൈക്ലിനും ക്രിസ്റ്റലൈന്‍ പെനിസിലിനും ആണ് ചികിത്സ രോഗസാധ്യതയുളളവര്‍ക്കു മുന്‍കരുതലായി ആഴ്ചയില്‍ 200 ഗ്രാം ഡോക്‌സിസൈക്ലിന്‍ സ്വീകരിക്കാം.

പേശീവേദനയുമായി ഡെങ്കിപ്പനി

പനികള്‍ തിരിച്ചറിയാന്‍