വൃത്തിയായി സൂക്ഷിക്കുന്നവർ പോലും നേരിടുന്ന പ്രശ്‌നമാണ് ഡോർ തുറക്കുമ്പോഴേ മൂക്കിലേക്ക് അടിച്ചു കയറുന്ന മണം. കൃത്യമായി അടച്ചും മറ്റും സൂക്ഷിച്ചാലും പലപ്പോഴും പച്ചക്കറികളുടെ അറ്റവും തുമ്പുമൊക്കെ ചീയാനും തുടങ്ങും. ഇതിനെ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുന്ന ഒരു വഴിയുണ്ട്, വളരെ എളുപ്പമുള്ള ഒരു വഴി. അതൊരു സ്‌പോഞ്ചാണ്.
സ്‌പോഞ്ച് ഉപയോഗിച്ച് നമുക്ക് റഫ്രിജേറ്ററിനെ നല്ല ഫ്രഷായി സൂക്ഷിക്കാൻ കഴിയും. ജലാംശവും ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും വലിച്ചെടുക്കാനുള്ള സ്‌പോഞ്ചിന്റെ കഴിവാണ് ഇവിടെ നമ്മളെ സഹായിക്കാൻ പോകുന്നത്. ഇതിനായി സാധാരണ സ്‌പോഞ്ചാണ് ഉപയോഗിക്കേണ്ടത്. സ്‌പോഞ്ച് നന്നായി നനച്ച ശേഷം പിഴിഞ്ഞ് വെള്ളം കളയണം. നനഞ്ഞ രീതിയിൽ, എന്നാൽ വെള്ളം ഇറ്റുവീഴാത്ത് രീതിയിൽ വേണം ഇത് ഫ്രിഡ്ജിൽ വെക്കാൻ.




