എണ്ണയില്ലാതെ തന്നെ എളുപ്പത്തില്‍ രുചിയോടെ ഭക്ഷണങ്ങള്‍ വറുത്തെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് എയര്‍ ഫ്രൈയര്‍. അതുകൊണ്ട് തന്നെ അടുക്കളയില്‍ സ്ഥാനം പിടിച്ച ഉപകരണമാണിത്. എയര്‍ ഫ്രൈയറില്‍ പറ്റിപ്പിടിച്ച കറകളെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം.
- ഓരോ ഉപയോഗത്തിന് ശേഷവും എയര്‍ ഫ്രൈയറിലെ ബാസ്‌കറ്റ് ഇളക്കി മാറ്റി വൃത്തിയാക്കേണ്ടതുണ്ട്. എണ്ണ ഉപയോഗിക്കുന്നില്ലെങ്കിലും ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞിരുന്നാല്‍ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകുന്നു.
- ദുര്‍ഗന്ധം, കറ, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാന്‍ മറക്കരുത്.
- എയര്‍ ഫ്രൈയര്‍ വൃത്തിയാക്കുബോള്‍ തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മനസിലാക്കി കഴുകാന്‍ ശ്രദ്ധിക്കാം. ഓരോ മോഡലും വ്യത്യസ്തമായതിനാല്‍ ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
- എയര്‍ ഫ്രൈയറിലെ ബാസ്‌കറ്റ്, പാന്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം ഡിഷ് വാഷര്‍ സേഫ് ആണ്. എന്നിരുന്നാലും എയര്‍ ഫ്രൈയര്‍ കൈകൊണ്ട് വൃത്തിയാക്കുന്നതാണ് നല്ലത്.
- സോപ്പും ചെറുചൂട് വെള്ളവും ഉപയോഗിച്ച് എയര്‍ ഫ്രൈയര്‍ വൃത്തിയാക്കാന്‍ സാധിക്കും.
- എയര്‍ ഫ്രൈയറിന്റെ ബാസ്‌കറ്റ് ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കണം. ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ഇത് പറ്റിപ്പിടിച്ച കറയെ എളുപ്പത്തില്‍ വൃത്തിയാക്കുന്നു.
- ചില സമയങ്ങളില്‍ എയര്‍ ഫ്രൈയറില്‍ നിന്നും ദുര്‍ഗന്ധം വരാറുണ്ട്. ദുര്‍ഗന്ധം ഉണ്ടെന്ന് മനസിലായാല്‍ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. എയര്‍ ഫ്രൈ ബാസ്‌കറ്റും, പ്ലേറ്റും ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കാം. ഇത് പറ്റിപ്പിടിച്ച കറയെയും ദുര്‍ഗന്ധത്തെയും എളുപ്പത്തില്‍ ഇല്ലാതാക്കുന്നു.
- വിനാഗിരി ഉപയോഗിച്ചും എയര്‍ ഫ്രൈയറിലെ ദുര്‍ഗന്ധത്തെ അകറ്റാന്‍ സാധിക്കും. അല്ലെങ്കില്‍ ബേക്കിംഗ് സോഡയും ലിക്വിഡ് ഡിഷ് സോപ്പും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കാം. ശേഷം ഇത് വൃത്തിയാക്കേണ്ട ഭാഗത്ത് നന്നായി തേച്ചുപിടിപ്പിച്ചാല്‍ മതി. 15 മിനിറ്റ് അങ്ങനെ വെച്ചതിന് ശേഷം തുടച്ചെടുക്കാം.