തിരുവനന്തപുരം, നവംബര്‍ 23, 2022: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ലീഡായി ഡോ. സന്തോഷ് ജോസഫ് ചുമതലയേറ്റു. റേഡിയോളജി ആന്‍ഡ് ഇമേജിങ്ങ് രംഗത്ത് 35 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം, സിടി സ്‌കാനിങ് ഉപയോഗിച്ച് തലച്ചോറിന്റെയും ശരീരത്തിന്റെയും ക്രോസ്-സെക്ഷണല്‍ ഇമേജിംഗ് പഠിച്ച കേരളത്തിലെ ആദ്യത്തെ ഡോക്ടര്‍മാരില്‍ ഒരാളാണ്.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ ഡോ. സന്തോഷ്, ഇന്ത്യയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ന്യൂറോവാസ്‌കുലര്‍, നോണ്‍-വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷന്‍ എന്നിവ അവതരിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്റര്‍വെന്‍ഷണല്‍ ന്യൂറോറേഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ വാസ്‌കുലര്‍ റേഡിയോളജി, ഡവലപ്‌മെന്റ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇമേജിംഗ് സയന്‍സസ്, ഫിസിക്കല്‍ പ്രിന്‍സിപ്പിള്‍സ് എന്നീ മേഖലകളിലും വിദഗ്ദ്ധനാണ്.
രാജ്യത്തെ ആതുര സേവന രംഗത്ത് ശ്രദ്ധേയ സാനിധ്യമായി മാറി കഴിഞ്ഞ കിംസ്‌ഹെല്‍ത്തിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം വലുതാണ്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയില്‍ കിംസ്‌ഹെല്‍ത്ത് ഒരു പുതിയ അദ്ധ്യായം തുറക്കുകയാണ്. നൂതനമായ ചികിത്സാ സംവിധാനങ്ങള്‍ തലസ്ഥാനത്തെ ആരോഗ്യ രംഗത്ത് തന്നെ വലിയ മാറ്റം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി, ശസ്ത്രക്രിയ അടക്കമുള്ള സങ്കീര്‍ണമായ ചികിത്സാ രീതികളും ആശുപത്രി വാസവും കുറയ്ക്കുന്നു. ഇതോടൊപ്പം ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഒഴിവാക്കുകയും മുറിപാടുകളൊന്നുമില്ലാതെ ആശുപത്രി വിടാനും സാധിക്കും. നിലവില്‍ കിംസ്‌ഹെല്‍ത്തിലുള്ള ബൈ പ്ലെയിന്‍ ഡിഎസ്എ ലാബ് രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ഏക സംവിധാനമാണ്. ഇതിലൂടെ പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ എല്ലാ ന്യൂറോ റേഡിയോളജി പ്രൊസീജിയേഴ്‌സ് നിര്‍വ്വഹിക്കാന്‍ സാധ്യമായവയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സങ്കീര്‍ണ്ണമായ ന്യൂറോവാസ്‌കുലര്‍ ഇന്റര്‍വെന്‍ഷന്‍ കൂടാതെ, കോയിലിങ്ങ്, സെ്റ്റന്റ്/ബലൂണ്‍ അസിസ്റ്റഡ് കോയിലിങ്ങ്, ബലൂണ്‍, സെ്റ്റന്റുകള്‍ ഉപയോഗിച്ചുള്ള ഹെമറേജ് സ്‌ട്രോക്ക് ചികിത്സയിലും അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. ഫ്‌ലോ ഡൈവേര്‍ട്ടേഴ്‌സിന്റെയും, ഇന്‍ട്രാ സാക്കുലര്‍ ഫ്‌ലോ ഡൈവേര്‍ഷന്റെയും ഉപയോഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകളില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ, പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങള്‍ക്കുള്ള ആന്‍ജിയോപ്ലാസ്റ്റിയും വാസ്‌കുലര്‍ എംബോളൈസേഷനും, ഫൈബ്രോയിഡിന്റെ എംബോളൈസേഷന്‍, പ്രോസ്റ്റാറ്റിക്, അയോര്‍ട്ടിക് അന്യുറിസം മാനേജ്‌മെന്റ് എന്നിവയും പതിവായി ചെയ്തുവരുന്നു. ഇസെമിക് സ്‌ട്രോക്ക് തെറാപ്പി ചികിത്സയുടെ വക്താവ് കൂടിയാണ് ഡോ. സന്തോഷ്.
ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്റെ ലൈഫ് അംഗം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപക അംഗം, ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഇന്ത്യന്‍ സൊസൈറ്റി ഓഫ് ന്യൂറോഡിയോളജി ട്രഷറര്‍, തുടങ്ങി സുപ്രധാനമായ പല പദവികളും അലങ്കരിച്ചിരുന്നു. സൊസൈറ്റി ഓഫ് തെറാപ്പിറ്റിക് ന്യൂറോ ഇന്റര്‍വെന്‍ഷന്റെ സ്ഥാപക അംഗവും സ്ഥാപക പ്രസിഡന്റുമായിരുന്ന അദ്ദേഹം യഥാക്രമം 2016, 2017 വര്‍ഷങ്ങളില്‍ ഐ.എസ്.വി.ഐ.ആര്‍ ഐ.എസ്.എന്‍.ആര്‍ ഒറേഷന്‍ സ്വീകര്‍ത്താവാണ്. അന്താരാഷ്ര്ട, ദേശീയ തലത്തില്‍ അദ്ദേഹം നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്