- Advertisement -Newspaper WordPress Theme
FITNESSറസ്‌ക് ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം; റെസിപ്പി നോക്കാം

റസ്‌ക് ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം; റെസിപ്പി നോക്കാം

സ്‌ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ചായ വിഭവമാണ്. ഇനി ഈ റസ്‌ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ. റെസിപ്പി നോക്കിയാലോ.

ചേരുവകൾ നോക്കാം

മുട്ട 2 എണ്ണം
പഞ്ചസാര 1/2 കപ്പ്
വാനില എസന്‍സ് 1 ടീസ്പൂണ്‍
വിനാഗിരി 1ടീസ്പൂണ്‍
എണ്ണ 1/2 കപ്പ്
മൈദ 1കപ്പ് + 1 ടേബിള്‍സ്പൂണ്‍
ബേക്കിങ് പൗഡര്‍ 1 ടീസ്പൂണ്‍
ടൂട്ടി ഫ്രുട്ടി 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുട്ട, പഞ്ചസാര, വാനില എസന്‍സ്, വിനാഗിരി, എണ്ണ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ടൂട്ടി ഫ്രൂട്ടി, ഒരു സ്പൂണ്‍ മൈദ എന്നിവ ഉണ്ടാക്കിയെടുത്ത മിശ്രിതത്തിൽ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ് അവ്നില്‍ 180 ഡിഗ്രിയില്‍ ല്‍ 25 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്‌കിന്റെ ആകൃതിയില്‍ മുറിച്ച് ബേക്കിങ് ട്രേയില്‍ നിരത്തുക. ഇത് വീണ്ടും 150 ഡിഗ്രിയില്‍ 15 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക. മറുവശവും 150 ഡിഗ്രിയില്‍ 15 20 ബേക്ക് ചെയ്തെടുക്കുക. രുചികരമായ റസ്‌ക് തയ്യാർ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme