തിരുവനന്തപുരം: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ( ക്യുപിഎംപിഎ) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ദേവിൻ പ്രഭാകറിന് സാൽവേഷൻ ആർമി ഇന്ത്യ സൗത്ത് വെസ്റ്റേൺ ടെറിട്ടറിയുടെ ആദരവ്.
ഞായറാഴ്ച കവടിയാർ സാൽവേഷൻ ആർമി കമ്മീഷണർ പി.ഇ. ജോർജ് മെമ്മോറിയൽ ചർച്ചിൽ നടന്ന ചടങ്ങിലാണ്
ഡോക്ടറെ ആദരിച്ചത്.
സാൽവേഷൻ ആർമി ഇന്ത്യ സൗത്ത് വെസ്റ്റേൺ ടെറിട്ടറി ചീഫ് സെക്രട്ടറി ലഫ്റ്റനൻ്റ് കേണൽ ജേക്കബ് ജെ. ജോസഫ് ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ മികവിന് സ്വകാര്യ ആശുപത്രികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന്
അദ്ധേഹം പറഞ്ഞു.
ഫിനാൻസ് സെക്രട്ടറി ക്യാപ്റ്റൻ ഗിരീഷ്. എസ്. ദാസ് , കോർ ഓഫീസർ
മേജർ മോൻസി . വി.എസ് എന്നിവർ പ്രസംഗിച്ചു.
മെഡിസെപ് , പി എം. ജെ. വൈ പോലുള്ള വിവിധ ചികിത്സാ പദ്ധതികളുടെ ആനുകുല്യം ലഭ്യമാകുന്നതിനാൽ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും പൊതുജനാരോഗ്യത്തിൽ കാലികമായ മാറ്റത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ക്യു പി. എം. പി.എ സഹകരിച്ച് പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ ഡോ. ദേവിൻ പറഞ്ഞു.
സ്വകാര്യമേഖലയിലെ ആയിരത്തിലധികം വരുന്ന ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ സംഘടനയാണ് ക്യു പി. എം.പി.എ.
കൊച്ചിയിലെ മറൈൻ ഇൻ ഹോട്ടലിൽ കഴിഞ്ഞ വാരം നടന്ന അന്‍പത്തിയൊന്നാം വാർഷിക സമ്മേളനത്തിലാണ് കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ വൈസ് ചെയർമാൻ കൂടിയായ ഡോ. ദേവിൻ പ്രഭാകറിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.
ഫോട്ടോ: ക്യൂപിഎംപിഎ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ദേവിൻ പ്രഭാകറിനെ സാൽവേഷൻ ആർമി ഇന്ത്യ സൗത്ത് വെസ്റ്റേൺ ടെറിട്ടറി ചീഫ് സെക്രട്ടറി ലഫ്. കേണൽ ജേക്കബ് ജെ. ജോസഫ്
ആദരിക്കുന്നു. ഫിനാൻസ് സെക്രട്ടറി ക്യാപ്റ്റൻ ഗിരീഷ്. എസ്. ദാസ് , കോർ ഓഫീസർ മേജർ മോൻസി . വി.എസ് എന്നിവർ സമീപം




