കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഐഡിയല്‍ ഫുഡ് പോയന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായിട്ടുണ്ട്. ഇതിനിടയില്‍ സ്ഥാപനത്തിന്റെ ഉടമയായ കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. കുഞ്ഞഹമ്മദ് കേസിലെ നാലാം പ്രതിയാണ് .
in FOOD, HEALTH, LIFE, news, ORAL HEALTH