in ,

ഷിഗല്ല രോഗം ശ്രദ്ധിച്ചില്ലെങ്കില്‍ ഗുതുതരമാകും

Share this story

കൊല്ലം ജില്ലയില്‍ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിക്കുകയും അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരന്‍ നാല് ദിവസം മുന്‍പ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രത. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്തര്‍ പറഞ്ഞു.

ഷിഗല്ലെ രോഗവും ലക്ഷണങ്ങളും

ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയല്‍ ബാധയാണ് ഷിഗല്ല എന്ന രോഗത്തിന് കാരണം. ആമാശയത്തിനും കുടലിനെയും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിന് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ എത്താനുള്ള സാധ്യത എറ്റവുമധികമെന്ന് ആരോഗ്യവിദഗ്തര്‍ പറയുന്നു.

ബാക്ടീരിയ ശരീരത്തില്‍ എത്തിയാല്‍ ഒരാഴ്ചകൊണ്ട് പ്രവര്‍ത്തിച്ച് തുടങ്ങും. കോളറ പോലെയുള്ള രോഗലക്ഷണമാണ് ഷിഗല്ലെയ്ക്കുണ്ടാവുക.
മലത്തില്‍ രക്തം കലര്‍ന്നതായി കാണും. രണ്ടു മുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യവിദഗ്തര്‍ പറയുന്നു.

കുട്ടികളുടെ ഡൈപ്പര്‍ മാറ്റികഴിഞ്ഞാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കവും മറ്റുമാണെങ്കിലും ചിലക്ക് ഇതൊന്നുമല്ലാതെയും ഷിഗല്ലെ ബാധിക്കാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

നടി പൂനം പാണ്ഡെയുടെ മരണകാരണം സര്‍വിക്കല്‍ ക്യാന്‍സര്‍

പലതരം കാന്‍സറിന്റെ ലക്ഷണങ്ങള്‍