- Advertisement -Newspaper WordPress Theme
HEALTHബദാം തൊലിയോടെ കഴിക്കണോ?

ബദാം തൊലിയോടെ കഴിക്കണോ?

നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബദാം ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും. ബദാമിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ പ്രോട്ടീനും നാരുകളും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചതാണ്.

ബദാമിന്റെ ആരോഗ്യഗുണങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ ദിവസവും ഒരു പിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ചിലര്‍ കുര്‍ത്ത ബദാമിന്റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്. ഇത് ദഹനത്തിന് നല്ലതാണെങ്കിലും ബദാമിന്റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാ ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme