- Advertisement -Newspaper WordPress Theme
FOODപരിപ്പ് പാകം ചെയ്യുന്നതിന് മുന്‍പ് കുതിര്‍ക്കണോ?

പരിപ്പ് പാകം ചെയ്യുന്നതിന് മുന്‍പ് കുതിര്‍ക്കണോ?

പരിപ്പും പയറുമൊക്കെ വെള്ളത്തില്‍ കുതിര്‍ക്കാനുള്ള മടി കാരണം അവ കഴുകി നേരെ കുക്കറിലിട്ട് വേവിച്ചെടുക്കുന്നവര്‍ ഇപ്പോള്‍ ധാരാളമുണ്ട്. എന്നാല്‍ സമയലാഭത്തിന് വേണ്ടി ചെയ്യുന്ന ഈ രീതി നിങ്ങളുടെ പരിപ്പിന്റെയും പയറിന്റെയും പോഷകമൂല്യം കുറയ്ക്കുമെന്ന കാര്യം അറിയാമോ?

സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിമാണ് പയറുവര്‍ഗം. കൂടാതെ ഇവയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. പയറുവര്‍ഗത്തില്‍ പെട്ട പരിപ്പോ പയറെ കടലയോ ദിവസവും ഡയറ്റില്‍ ചേര്‍ക്കേണ്ടത് പ്രധാനമാണ്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും തുടങ്ങി നിരവധി ആരോഗ്യഗുണങ്ങള്‍ക്ക് സഹായകരമാണ്.

പയറും പരിപ്പും തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ശേഷം അടുത്ത ദിവസവം പാകം ചെയ്യുന്ന രീതിയാണ് മിക്കയാളുകളും പിന്തുടരുന്നതെങ്കിലും സമയക്കുറവു മൂലം പലപ്പോഴും അപ്പോള്‍ കഴുകിവാരി നേരെ പ്രഷര്‍കുക്കറില്‍ വേവിച്ചെടുക്കുന്ന ശീലവുമുണ്ട്.

പരിപ്പും പയറും പാകം ചെയ്യുന്നതിന് മുന്‍പ് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കുതിര്‍ത്തുവെയ്‌ക്കേണ്ടത് നിര്‍ബന്ധമാണെന്ന് പോഷകാഹാര വിദഗ്ധയായ ശാലിനി സുധാകര്‍ പറയുന്നു. ഇത് ഇവയില്‍ അടങ്ങിയ സിസ്റ്റിക് ആസിഡ് നീക്കം ചെയ്യാനും. അത് വഴി ആമാശയത്തിന് അവയില്‍ അടങ്ങിയ പ്രോട്ടീന്‍ പൂര്‍ണമായും ആഗിരണം ചെയ്യാന്‍ സഹായിക്കും.

കൂടാതെ, പയറു കുതിര്‍ത്തു വെച്ച വെള്ളം കളയേണ്ടതില്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. പാചകത്തിന് അതേ വെള്ളം ഉപയോഗിക്കുക. ഈ വെള്ളത്തില്‍ ബി, വി പോലുള്ള സുപ്രധാന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാലിന്യങ്ങളും പൊടിയും നീക്കം ചെയ്യുന്നതിന് പരിപ്പോ പയറും കുതിര്‍ക്കുന്നതിന് മുന്‍പ് മൂന്ന് അല്ലെങ്കില്‍ നാല് തവണ വൃത്തിയായി കഴുകാനും മറക്കരുതെന്ന് ശാലിനി പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme