- Advertisement -Newspaper WordPress Theme
HEALTHമഴക്കാലത്തും ധാരാളം വെള്ളം കുടിക്കണോ?

മഴക്കാലത്തും ധാരാളം വെള്ളം കുടിക്കണോ?

മഴക്കാലമാണെങ്കിലും വെള്ളം കുടിക്കുന്ന അളവില്‍ വിട്ടുവീഴ്ച പാടില്ല. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും ദിവസവും എട്ട് മുതല്‍11 ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്.

ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. ഒരു ദിവസം മുഴുവനും ഇടയ്ക്കിടെ കുറേശ്ശേയായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാന്‍ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജനില നിലനിര്‍ത്താനും വെള്ളം ആവശ്യമാണ്.

വ്യായാമത്തിനു ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടില്‍ഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോള്‍ വെള്ളം കുടിക്കാന്‍ മറക്കില്ല. ഇതൊരു ശീലമാക്കിയാല്‍ വെള്ളം കുടിക്കാന്‍ മറന്നു പോകില്ല. പഴങ്ങള്‍ മധുരം ചേര്‍ക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്‌നമാണ് കൂടുന്നതും. അത് ഛര്‍ദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കില്‍ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme